എഡിറ്റര്‍
എഡിറ്റര്‍
മുംബൈ ഇന്ത്യന്‍സിന്റെ ഹെഡ് കോച്ചായി ജോണ്‍ റൈറ്റ്
എഡിറ്റര്‍
Monday 28th January 2013 10:26am

മുംബൈ: മുന്‍ ഇന്ത്യന്‍ കോച്ചായ ജോണ്‍ റൈറ്റ് ഐ.പി.എല്‍ ടീമായ മുംബൈ ഇന്ത്യന്‍സിന്റെ ഹെഡ് കോച്ചായി ചുമതലയേറ്റു.

ഏപ്രില്‍ 3 ന് ഐ.പി.എല്‍ ആറാം സീസണ്‍ ആരംഭിക്കുന്നത്. 2000 മുതല്‍ 2005 വരെ ഇന്ത്യന്‍ കോച്ചായിരുന്ന ജോണ്‍ റൈറ്റ് ന്യൂസിലന്റ് ടീമിന്റെ മുന്‍ ഓപ്പണിങ് ബാറ്റ്‌സ്മാന്‍ ആയിരുന്നു. 2010 മുതല്‍ 2012 വരെ ന്യൂസിലന്റ് ടീമിന്റെ ഗൈഡായും പ്രവര്‍ത്തിച്ചിട്ടുണ്ട്.

Ads By Google

2003 ലെ ലോകകപ്പില്‍ ഇന്ത്യയെ ഫൈനലില്‍ വരെ എത്തിക്കുന്നതില്‍ ജോണ്‍ വഹിച്ച പങ്ക് ചെറുതായിരുന്നില്ല. മുംബൈ ഇന്ത്യന്‍സിന്റെ മുന്‍പത്തെ കോച്ചായിരുന്ന റോബിന്‍ സിങ് തുടര്‍ന്നും ടീമിനൊപ്പം ഉണ്ടാകുമെന്ന് അറിയിച്ചിട്ടുണ്ട്.

ജോണ്‍ റൈറ്റിനെപോലൊരു കോച്ചിനെ മുംബൈ ഇന്ത്യന്‍സ് ടീമിന് ലഭിച്ചത് ടീമിന്റെ ഭാഗ്യമാണെന്നും അദ്ദേഹദത്തെ പരമാവധി പ്രയോജനപ്പെടുത്തി ടീമിന് മുന്നോട്ട് പോകാന്‍ കഴിയുമെന്നാണ് കരുതുന്നതെന്നും ടീം മേധാവി നിതാ അബാനി പറഞ്ഞു.

Advertisement