lindsey-lohanഹോളിവുഡിലെ ദുരന്തനായിക ലിന്‍ഡ്‌സെ ലോഹന് ഒരുപദേശവുമായാണ് ഹോളിവുഡ് സൂപ്പര്‍ സ്റ്റാര്‍ ജോണ്‍ ട്രവോള്‍ട രംഗത്തെത്തിയിരിക്കുന്നത്. ലിന്‍ഡ്‌സെയുടെ പ്രശ്‌നങ്ങള്‍ക്കും പ്രതിസന്ധികള്‍ക്കും ഒരേയൊരു പരിഹാരമാണ് ട്രവോള്‍ട്ട നിര്‍ദേശിക്കുന്നത്. ചര്‍ച്ച് ഓഫ് സൈന്റോളജിയില്‍ മെമ്പറാകുക. പ്രാര്‍ത്ഥനകളും മതപഠനവും കൊണ്ട് ജീവിതത്തിലെ പ്രതിസന്ധികള്‍ അവസാനിപ്പിക്കുക.

ടോം ക്രൂസി, മെല്‍ ഗിബ്‌സണ്‍ തുടങ്ങിയവര്‍ നേരത്തെ തന്നെ സൈന്റോളജിയില്‍ അംഗത്വം നേടിയവരാണ്. ഇവരുടെ വിശ്വാസം ഇവരെ രക്ഷിച്ചിട്ടുമുണ്ട്.

57കാരനായ ലിന്‍ഡ്‌സേയ്ക്കും സൈന്റോളജിയില്‍ വിശ്വാസമുണ്ട്. അതിനാല്‍ ലിന്‍ഡേയുടെ പ്രശ്‌നങ്ങളകറ്റാന്‍ നല്ലത് ഇത് തന്നെയാണെന്നാണ് അദ്ദേഹത്തിന്റെ അഭിപ്രായം.

24കാരിയായ ലിന്‍ഡ്‌സേ ആഭരണ മോഷണക്കേസുമായി ബന്ധപ്പെട്ട നിയമക്കുരിക്കിലാണ് ഇപ്പോള്‍. കോടതിയുമായുള്ള നിയമയുദ്ധത്തിനിടെ തന്നെ സൈന്റോളജി ഇന്‍സ്ട്രക്ഷന്‍ കോഴ്‌സിന് ചേരുമെന്ന വാഗ്ദാനം ലിന്‍ഡ്‌സേ നല്‍കിയിട്ടുണ്ട്.

ലിന്‍ഡ്‌സേയുടെ അച്ചടക്കമില്ലാത്ത കഴിഞ്ഞകാലം പല നിര്‍മ്മാതാക്കളും അവരില്‍ നിന്നും അകലാന്‍ കാരണമായിട്ടുണ്ട്. ലിന്‍ഡ്‌സേയെ നല്ല കുട്ടിയാക്കാന്‍ തനിക്ക് കഴിയുമെന്ന് ട്രവോള്‍ട്ട് ഇവര്‍ക്ക് വാഗ്ദാനം നല്‍കിയിട്ടുണ്ട്.