ലണ്ടന്‍:  ഇംഗ്ലിഷ് മുന്‍ക്യാപ്റ്റനും പ്രീമിയര്‍ ലീഗ് ക്ലബ് ചെല്‍സിയുടെ ക്യാപ്റ്റനുമായ ജോണ്‍ ടെറിക്ക് ഇംഗ്ലിഷ് ഫുട്‌ബോള്‍ അസോസിയേഷന്‍ (എഫ്.എ) നാല് മത്സരത്തില്‍ വിലക്കേര്‍പ്പെടുത്തി.

Ads By Google

Subscribe Us:

കഴിഞ്ഞ വര്‍ഷം ഒക്‌ടോബര്‍ 23ന് പ്രീമിയര്‍ ലീഗില്‍ ക്യൂന്‍സ് പാര്‍ക്ക് റേഞ്ചേഴ്‌സ് താരം ആന്റണ്‍ ഫെര്‍ഡിനാന്റിനെ വംശീയമായി അധിക്ഷേപിച്ചെന്ന കേസിലാണു വിധി.

2.2 ലക്ഷം ഡോളര്‍ പിഴയും അടയ്ക്കണം. 14 ദിവസത്തിനകം അപ്പീല്‍ നല്‍കാനും ടെറിയെ അനുവദിച്ചിട്ടുണ്ട്. അപ്പീല്‍ നടപടികള്‍ പൂര്‍ത്തിയായതിനു ശേഷമേ വിലക്ക് പ്രാബല്യത്തിലാവൂ.

അതേസമയം തനിയ്‌ക്കെതിരെയുള്ള നടപടി അംഗീകരിക്കാന്‍ കഴിയാത്തതാണെന്ന് ടെറി അഭിപ്രായപ്പെട്ടു. താന്‍ തെറ്റൊന്നും ചെയ്തിട്ടില്ല. അസോസിയേഷന്റെ നടപടി കടുത്തതാണ്.

നാല് മത്സരത്തില്‍ നിന്നും വിലക്കേര്‍പ്പെടുത്തിയതിനെതിരെ അപ്പീല്‍ നല്‍കുമെന്നും ടെറി പറഞ്ഞു.