മുംബൈ: നിഷികാന്ത് കാമാറ്റ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് ഫോഴ്‌സ്. ബോളിവുഡിലെ ഹോട്ട് പീസ് ജോണ്‍ എബ്രഹാമാണ് ചിത്രത്തില്‍ നായകന്‍. ജോണിന്റെ എയ്റ്റ് പാക്ക് ബോഡികാണാന്‍ അരാധകര്‍ക്ക് ഈ ചിത്രത്തിലൂടെ അവസരം ലഭിക്കും.

തമിഴ് ചിത്രം കാക്ക കാക്കയുടെ റീമേക്കാണ് ‘ഫോഴ്‌സ്’. സൂര്യനായകനായ തമിഴ് ചിത്രം വന്‍ വിജയമാണ് നേടിയത്.

ഫോക്‌സ് സ്റ്റാര്‍ സ്റ്റുഡിയോസും വിപുല്‍ ഷായുംചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്.