Categories

ഭൂമിക്കപ്പുറവും ജീവന് സാധ്യത: ജോ സി മാത്തര്‍

john-c-matherതിരുവനന്തപുരം: പ്രപഞ്ചത്തിലെ മറ്റിടങ്ങളിലും ജീവന് സാധ്യത കൂടുതലാണെന്ന് നാസ ശാസ്ത്രജ്ഞനും ഫിസിക്‌സ് നോബല്‍ സമ്മാന ജേതാവുമായ ജോ സി മാത്തര്‍. വ്യാഴത്തിന്റെ ഉപഗ്രഹമായ ‘യൂറോപ്പ’യില്‍ സമുദ്രവും മഞ്ഞുപാളികളും കണ്ടെത്തിയത് ഈ സാധ്യതയിലേക്ക്് വെളിച്ചംവീശുന്നു. ഈ രംഗത്ത് ഗവേഷണങ്ങള്‍ നടക്കുകയാണ്- ഇന്ത്യന്‍ ശാസ്ത്ര കോണ്‍ഗ്രസില്‍ പങ്കെടുക്കാനെത്തി മാത്തര്‍ പറഞ്ഞു.

പ്രപഞ്ചം വികസിക്കുകയാണ്. കഴിഞ്ഞ അഞ്ചു ദശലക്ഷം വര്‍ഷങ്ങള്‍ക്കുള്ളില്‍ ഈ വികാസത്തിന് വേഗം കൂടി. ഇതിന്റെ കാരണത്തെക്കുറിച്ചും ഗവേഷണവും നടക്കുന്നുണ്ട്. മൈക്രോ തരംഗ വികിരണങ്ങള്‍ സ്വീകരിച്ച് പ്രവര്‍ത്തിക്കുന്ന ടെലിസ്‌കോപ്പ് 2014ല്‍ വിക്ഷേപിക്കുമെന്ന് ടെലിസ്‌കോപ്പുകളില്‍നിന്നു ലഭിക്കുന്ന വിവരങ്ങള്‍ വിശകലനംചെയ്യുന്നതില്‍ വിദഗ്ധനായ മാത്തര്‍ പറഞ്ഞു. പ്രപഞ്ചത്തിലെ കറുത്ത പദാര്‍ഥങ്ങളുടെയും ഊര്‍ജത്തിന്റെയും ഉത്ഭവവും ഘടനയും മനസ്സിലാക്കാന്‍ ജെയിംസ് വെബ് സ്‌പെയ്‌സ് എന്നു പേരിട്ട ഈ ശക്തമായ ടെലിസ്‌കോപ്പിനാകും. ഇപ്പോള്‍ ബഹിരാകാശത്തുള്ള ഏത് ടെലിസ്‌കോപ്പിനെയും കടത്തിവെട്ടുന്നതാണിതെന്നും അദ്ദേഹം പറഞ്ഞു.

പ്രപഞ്ചസൃഷ്ടിക്ക് ഇടയാക്കിയ മഹാവിസ്‌ഫോടനത്തെപ്പറ്റി നടത്തിയ ഗവേഷണങ്ങളാണ് 2006ല്‍ ജോ സി മാത്തറിനെ നൊബേല്‍ സമ്മാനത്തിന് അര്‍ഹനാക്കിയത്. നാസയുടെ ഗോഡാര്‍ഡ് ബഹിരാകാശ കേന്ദ്രത്തിലാണ് ഇപ്പോള്‍ പ്രവര്‍ത്തിക്കുന്നത്.

LEAVE YOUR COMMENTS

Press ctrl+g to toggle between English and Malayalam.