എഡിറ്റര്‍
എഡിറ്റര്‍
ജോണ്‍ ബ്രിട്ടാസ് സിനിമാ നടനാകുന്നു
എഡിറ്റര്‍
Wednesday 20th November 2013 11:35am

john-brittas

മാധ്യമപ്രവര്‍ത്തകനായ ജോണ്‍ ബ്രിട്ടാസ് സിനിമയിലും ഒരു കൈ നോക്കുകയാണ്.

ദേശീയ അവാര്‍ഡ് ജേതാവ് മധു കൈതപ്രം സംവിധാനം ചെയ്യുന്ന ചിത്രത്തിലാണ് ജോണ്‍ ബ്രിട്ടാസ് നായകനായി എത്തുന്നത്.

ഇന്‍ ദ്  സില്‍വര്‍ ലൈറ്റ് എന്നു പേരിട്ടിരിക്കുന്ന ചിത്രം പൂര്‍ണമായും ഒമാനിലാണ് ചിത്രീകരിക്കുക. ഒമാന്റെ ദേശീയ ലോഹമാണ് വെള്ളി.

വെള്ളി ആഭരണങ്ങള്‍ ധരിച്ചാല്‍ ഭാഗ്യം കൈവരുമെന്നു വിശ്വസിക്കുന്ന ജനതയുടെ ജീവിതവുമായി ബന്ധപ്പെട്ട കഥയാണ് സുല്‍ത്താന്‍ നാട്.

പ്രശസ്ത സാഹിത്യകാരന്‍ സി.വി.ബാലകൃഷ്ണന്റേതാണ് തിരക്കഥ. സി.വി.ബാലകൃഷ്ണന്റെ സുല്‍ത്താന്‍ നാട് എന്ന നോവലിനെ അവലംബമാക്കിയാണ് ചിത്രമൊരുങ്ങുന്നത്.

ആദിമധ്യാന്തം എന്ന ചിത്രത്തിലൂടെ ദേശീയ അവാര്‍ഡ് നേടിയ മധു കൈതപ്രത്തിന്റെ നാലാമത്തെ ചിത്രമാണിത്. വി ഫോര്‍ വിഷന്‍ ബാറനില്‍ നിര്‍മിക്കുന്ന ചിത്രം ഡിസംബര്‍ 20ന് ചിത്രീകരണം തുടങ്ങും.

Advertisement