Categories

ജോ­ണ്‍ എ­ബ്ര­ഹാ­മിന്റെ അ­ര­ക്കെ­ട്ടി­ന് 10 കോ­ടി­യു­ടെ ക­വ­റിങ്

മുംബൈ: ക­ണ്ടാല്‍ ക­ണ്ണെ­ടു­ക്കാന്‍ തോ­ന്നാത്ത വി­ധ­മു­ള്ള ശ­രീ­രം, ക­ണ്ടാല്‍ ആ­രും പ­റ­യും, ഹോ ഈ ജോ­ണി­ന്റെ ഒ­രു ബോഡി. ദോ­സ്­താ­ന­യില്‍ സ്വിം സ്യൂ­ട്ടില്‍ പ്രി­യ­ങ്ക­യെ­ക്കാള്‍ തി­ള­ങ്ങിയ­ത് ജോണ്‍ എ­ബ്ര­ഹാ­മാ­യി­രു­ന്നു എ­ന്നു പ­റ­ഞ്ഞാല്‍ തര്‍­ക്ക­മില്ല.

കൊ­ച്ചു നി­ക്ക­റു­മി­ട്ട് ജോണ്‍ എ­ബ്ര­ഹം എ­ന്ന 37 കാ­രന്‍ ആ­രാ­ധ­ക­രു­ടെ മ­ന­സി­ല്‍ അ­തി­വേ­ഗം സ്ഥാ­നം പി­ടിച്ചു. പ­ക്ഷെ അന്ന­ത്തെ ആ മേ­നി പ്ര­ദര്‍­ശ­ന­ത്തോ­ടെ ക­ക്ഷി ആ­കെ കു­ടു­ങ്ങി­യി­രി­ക്കു­ക­യാ­ണ്. ഏ­റ്റവും മ­നോ­ഹ­രമാ­യ അ­ര­ക്കെ­ട്ടാ­ണ് ത­നി­ക്കെ­ന്ന് അ­റി­യാ­വു­ന്ന­തു­കൊ­ണ്ടുത­ന്നെ അത­ങ്ങ് ഇന്‍­ഷുര്‍ ചെ­യ്­ത് സു­ര­ക്ഷി­ത­മാ­ക്കാ­മെന്നു വ­ച്ചു ജോണ്‍.

ജോ­ണി­നെ പ­റ­ഞ്ഞിട്ടും കാ­ര്യ­മില്ല ആ­രാ­ധ­ക­രു­ടെ ക­ണ്ണു മു­ഴു­വനും ത­ന്റെ അ­വി­ടെ­യാ­ണെ­ന്നാ­ണ് ജോ­ണി­ന്റെ വി­ചാരം. അ­തി­നെ­ങ്ങാനും വല്ലതും സം­ഭ­വിച്ചാ­ലോ, എ­ന്നു­ക­രു­തി 10 കോ­ടി രൂ­പ­യ്­ക്കാ­ണ് ക­ക്ഷി ത­ന്റെ അ­ര­ക്കെ­ട്ട് ഇന്‍­ഷുര്‍ ചെ­യ്യാന്‍ ആ­ഗ്ര­ഹി­ക്കു­ന്ന­ത്.

ക­ഷ്ട­കാ­ലം എ­ന്നും പ­റയാം ഇ­ന്ത്യ­യി­ലെ ഇന്‍­ഷ്വ­റന്‍­സ് ക­മ്പ­നി­കള്‍ ഇ­ത്ത­ര­മൊ­രു ക­വ­റി­ങ് നല്‍­കു­ന്നി­ല്ലെ­ന്നാ­ണ് അ­റി­വ്. ത­ന്റെ ശ­രീ­രം ഒ­രു ക്ഷേ­ത്ര­മാ­ണെ­ന്നാ­ണ് പ­റ­യാ­റു­ള്ള ജോ­ണി­നു­വേ­ണ്ടി എല്ലാ മാ­ന­ദ­ണ്ഡ­ങ്ങളും കാ­റ്റില്‍ പ­റ­ത്താന്‍ ത­യ്യാ­റാ­ണ് ക­മ്പ­നി­കള്‍. ചി­ല വ­മ്പന്‍ ഇന്‍­ഷുറന്‍­സ് ക­മ്പ­നി­കള്‍ ഇ­തിന­കം രം­ഗ­ത്തെ­ത്തി­യി­ട്ടുണ്ട്.

10 കോ­ടി­യു­ടെ ഇന്‍­ഷുറന്‍­സ് നേ­ടാന്‍ വള­രെ വ­ലി­യൊ­രു പ്രീ­മി­യം ജോണ്‍ നല്‍­ക­ണ്ടി­വ­രും. എ­ന്നാലും അ­തൊ­ന്നും ഈ സു­ന്ദര­ന് പ്ര­ശ്‌­നമല്ല. ത­ന്റെ അ­ര­ക്കെ­ട്ട് സു­ര­ക്ഷി­ത­മാ­യാല്‍ മ­തി. ഹോ­ളി­വു­ഡ് ന­ടി­യും പോ­പ്പ് ഗാ­യി­ക­യുമാ­യ ജെ­നി­ഫര്‍ ലോ­പ്പ­സാ­ണ് ജോ­ണി­ന് പ്ര­ചോ­ദനം.

ഇ­രു­പ­ത്തേ­ഴ്­ മി­ല്യണ്‍ ഡോ­ള­റി­നാ­ണ് ജേലോ ത­ന്റെ അ­ര­ക്കെട്ട് ഇന്‍­ഷുര്‍ ചെ­യ്­ത­ത്. സ്‌­റ്റൈല്‍ മ­ന്നന്‍ ര­ജ­നി­കാ­ന്ത് ത­ന്റെ ശബ്ദം ഇന്‍­ഷുര്‍ ചെ­യ്­തി­ട്ടുണ്ട്. അ­ദ്ദേ­ഹ­ത്തി­ന്റെ അ­നു­വാ­ദ­മില്ലാ­തെ ആ ശ­ബ്ദം ആര്‍ക്കും അ­നു­കാ­രി­ക്കാ­നാ­വില്ല. ദോ­സ്­താ­ന­യു­ടെ ര­ണ്ടാം­ഭാ­ഗ­ത്തി­ന്റെ ചി­ത്രീ­ക­ര­ണ­ത്തി­ലാ­ണ് ജോണ്‍ ഇ­പ്പോള്‍.

LEAVE YOUR COMMENTS

Press ctrl+g to toggle between English and Malayalam.