മുംബൈ: ബീജ ദാനത്തെ പ്രോത്സാഹിപ്പിക്കുകയാണ് സെക്‌സി ബോളിവുഡ് താരം ജോണ്‍ എബ്രഹാം. തന്റെ ബീജം സമൂഹത്തിനായി ദാനം ചെയ്യുമെന്നും ജോണ്‍ പ്രഖ്യാപിച്ചു കഴിഞ്ഞു. ഇപ്പോള്‍ തനിക്ക് കിട്ടുന്ന വേദികളെല്ലാം പുള്ളി സംസാരിക്കുന്നത് ബീജ ദാനത്തെക്കുറിച്ചാണ്.

ഞാന്‍ ബീജ ദാനത്തില്‍ പൂര്‍ണ്ണമായും വിശ്വസിക്കുന്നു. ഇത് ചര്‍ച്ച ചെയ്യപ്പെടേണ്ട ഒരു വിഷയമാണ്. നമുക്കിടയില്‍ 50 ശതമാനത്തിലധികം ദമ്പതികളും കുട്ടികളില്ലാതെ വിഷമിക്കുന്നവരാണ്. ഞാന്‍ തീര്‍ച്ചയായും ബീജ ദാനം ചെയ്യും-ജോണ്‍ പറയുന്നു.

ഒരു ബോളിവുഡ് താരം ഇങ്ങിനെയൊക്കെ പ്രവൃത്തിക്കണമെങ്കില്‍ പിന്നില്‍ എന്തെങ്കിലും കാരണം കാണും എന്ന് ഉറപ്പാണല്ലോ. സംശയിക്കേണ്ട, ജോണിന്റെ ലക്ഷ്യം തന്റെ പുതിയ ചിത്രത്തിന്റെ മാര്‍ക്കറ്റിംഗ് തന്നെയാണ്.

വിക്കി ഡോണര്‍ എന്ന തന്റെ പുതിയ ചിത്രം പറയുന്നത് ബീജ ദാനത്തെക്കുറിച്ചാണ്. വിക്കി ഡോണര്‍ *ജോണിന് വെറുമൊരു ചിത്രമല്ല. ജോണ്‍ ആദ്യമായി പണം ഇറക്കുന്ന ചിത്രമാണ് വിക്കി ഡോണ്‍. ഇപ്പോള്‍ മനസ്സിലായില്ലേ, ജോണ്‍ എബ്രഹാം ഇതെല്ലാം പറഞ്ഞു നടക്കുന്നതിന്റെ പിന്നിലെ ഉദ്ദേശ്യം എന്താണെന്ന്.

ശൂജിത് സിര്‍ക്കാര്‍ സംവിധാനം ചെയ്തിരിക്കുന്ന ചിത്രത്തില്‍ ആയുഷ്മന്‍ ഖുറാന, യമി ഗൗതം, അനു കപൂര്‍ എന്നിവരാണ് അഭിനേതാക്കള്‍. മെയ് 11നാണ് ചിത്രം റിലീസിനെത്തുക.

Malayalam news

Kerala news in English