Categories

ജോ­ധ്­പൂ­രി­ലെ ആ­ശു­പത്രി കു­ട്ടി­ക­ളില്‍ എ­ച്ച് ഐ വി പ­ര­ത്തുന്നു

lapuzha accidentജോ­ധ്പൂര്‍: രാ­ജ­സ്ഥാ­നി­ലെ ജോ­ധ്­പൂ­രി­ലെ മൂ­ന്നു­കു­ട്ടി­കള്‍ കൂടി ­എച്ച് ഐ വി ബാ­ധി­താ­രാ­ണെ­ന്നു ക­ണ്ടെത്തി. ആ­ശു­പത്രി അ­ധി­കൃ­ത­രു­ടെ അ­ശ്ര­ദ്ധ­മൂ­ലം എ­ച്ച് ഐ വി അ­ണുബാ­ധ­യു­ള്ള ര­ക്തം ക­യ­റ്റി­യ­തു­കൊ­ണ്ടാ­ണി­തെ­ന്നാ­ണ് ആ­രോ­പണം.

എല്ല ദി­വ­സവും ര­ക്തംമാ­റ്റല്‍ ആവ­ശ്യ­മാ­യതാ­യ ക­ടു­ത്ത ര­ക്ത­രോ­ഗ­മുള്ള കു­ട്ടി­കള്‍­ക്ക് ന­ഗ­ര­ത്തി­ലെ ഉ­മെ­യ്­ദ് സര്‍­ക്കാര്‍ ആ­ശു­പ­ത്രി­യില്‍ സൗ­ജ­ന്യ­മാ­യാ­ണ് ര­ക്തം നല്‍­കി­യി­രു­ന്ന­ത്.

ക­ഴി­ഞ്ഞ ഡി­സം­ബ­റില്‍ ഇ­ത്ത­ര­ത്തില്‍ ര­ക്തം മാ­റ്റി­യ­ അഞ്ചു­കു­ട്ടി­കള്‍­ക്ക് എ­ച്ച് ഐ വി ബാ­ധ ക­ണ്ടെ­ത്തി­യ­താ­യി ഒ­രു സ്വ­കാ­ര്യ ചാ­ന­ല്‍ റി­പോര്‍­ട്ടു ചെ­യ്യ്­തി­രുന്നു.
മാര്‍­വാര്‍ താ­ല­സെ­മി­ക് സൊ­സൈ­റ്റി ന­ടത്തി­യ പ­രി­ശേ­ാധ­ന­യില്‍ ക­ഴി­ഞ്ഞ ആ­റു­മാ­സ­ത്തി­നു­ള്ളില്‍ എ­ട്ടു കു­ട്ടി­ക­ളില്‍ എ­ച്ച് ഐ വി ബാ­ധ­യു­ള്ള­താ­യും 43 കു­ട്ടി­കള്‍­ക്ക് ഹെ­പ്പി­റ്റൈ­റ്റി­സ് സി­യു­ള്ള­തായും ക­ണ്ടെ­ത്തി­യി­രുന്നു. അ­തി­നര്‍­ത്ഥം പാ­വങ്ങ­ളെ സ­ഹാ­യി­ക്കേ­ണ്ടതാ­യ ആ­ശു­പത്രി പാ­വ­ങ്ങ­ളു­ടെ കു­ട്ടി­ക­ളള്‍­ക്ക് ഏ­റ്റവും മാ­ര­കമായ രോ­ഗം കു­ത്തി­വ­യ്­ക്കു­ക­യാ­ണ് എ­ന്നാണ്.

നാ­ഷ­നല്‍ എ­യ്­ഡ്‌­സ് കണ്‍­ട്രോള്‍ ഒര്‍­ഗ­നൈ­സേഷന്റെ മാര്‍­ഗ­നിര്‍­ദേ­ശ­ങ്ങള്‍ അ­നു­സ­രി­ച്ചാ­ണ് ത­ങ്ങള്‍ കു­ട്ടി­കള്‍­ക്ക ര­ക്തം പ്ര­ദാ­നം ചെ­യ്­ത­തെ­ന്നാ­ണ് ഉ­മെ­യ്­ദ് ആ­ശു­പത്രി അ­ധി­കൃ­ത­രു­ടെ ഭാ­ഷ്യം. എ­ന്നി­രു­ന്നാലും എ­ച്ച് ആ വി­യു­ടെ സാ­ന്നി­ധ്യം ക­ണ്ടെ­ത്താന്‍ സാ­ഹാ­യി­ക്കു­ന്ന പ­രി­ശോ­ധ­നയാ­യ ന്യൂ­ക്ലി­ക്ക് ആ­സിഡ് ടെ­സ്­റ്റ് ന­ട­ത്താ­നു­ള്ള ശേ­ഷി ഉ­മൈ­ദ് ആ­ശു­പ­ത്രി­ക്കി­ല്ലെ­ന്ന് ആ­ശു­പത്രി അ­ധി­കൃ­തര്‍ വ്യ­ക്ത­മാക്കി.
ഈ ടെ­സ്റ്റ് പ്ര­കാ­രം ര­ക്തം കയ­റ്റി മൂ­ന്നു ദി­വ­സ­ത്തിന­കം സ്വീ­കര്‍­ത്താ­വി­ന് എച്ച് ഐ വി ബാ­ധയോ ഹെ­പ്പി­റ്റൈ­റ്റി­സ് ബാധ­യോ ഉ­ണ്ടെ­ങ്കില്‍ തി­രി­ച്ച­റി­യാ­നാ­വും.

ഈ ടെ­സ്­റ്റ് ന­ട­ത്തു­ന്നില്ല­ എന്ന­ത് ആ­ശു­പത്രി അ­ധി­കൃ­ത­രു­ടെ ഭാഗ­ത്തു നി­ന്നു­ള്ള വീ­ഴ്­ച­യാ­യാ­ണ് ക­ണ­ക്കാ­ക്കു­ന്നത്. എ­ന്നാല്‍ രാ­ജ­സ്ഥാ­നി­ലെ ഒ­റ്റ സര്‍­ക്കാര്‍ ആ­ശു­പ­ത്രി­യിലും ഈ സൗ­കര്യം ല­ഭ്യ­മ­ല്ല എ­ന്ന­താ­ണ് വാ­സ്­തവം. ഇ­തി­നു വേ­ണ്ട മെ­ഷി­നി­ന്റെ വി­ല മൂ­ന്നു കോ­ടി രൂ­പ­യാണ്. അ­ടിസ്ഥാ­ന സൗ­ക­ര്യ­ങ്ങള്‍ ഒ­രു­ക്കാന്‍ വേ­റെ 30 ല­ക്ഷം രൂ­പയും വേണം. അതു­കൊ­ണ്ടാ­ണ് പ­ല സര്‍­ക്കാര്‍ ആ­ശു­പ­ത്രി­ക­ളി­ലും ന്യൂ­ക്ലി­ക്ക് ആ­സി­ഡ് ടെ­സ്റ്റ് സൗ­കര്യം ല­ഭ്യ­മല്ലാ­ത്തത്.

ന്യൂ­ക്ലി­ക്ക് ആ­സി­ഡ് ടെ­സ്­റ്റ് ന­ട­ത്താതെ ര­ക്ത­ത്തില്‍ എ­ച്ച് ഐ വി സാ­ന്നിധ്യം തി­രി­ച്ച­റി­യ­ണമെ­ങ്കില്‍ മൂ­ന്നു­മാ­സ­മെ­ങ്കിലും എ­ടു­ക്കു­മെ­ന്നാ­ണ് ഡോ­ക്ടര്‍­മാര്‍ പ­റ­യു­ന്ന­ത്.

നി­രാ­ക­രി­ക്കാന്‍ പ­റ്റാ­ത്ത തെ­ളി­വു­ക­ളോ­ടെ­യാ­ണ് സംഭ­വം പു­റ­ത്താ­യി­രി­ക്കു­ന്നത്. കു­ട്ടി­ക­ളു­ടെ ര­ക്തം പരി­ശോ­ധി­ച്ച് എ­ങ്ങി­നെ­യാ­ണ് ഇ­വര്‍­ക്ക് എച്ച് ഐ വി ബാ­ധ­യു­ണ്ടാ­യി­രി­ക്കു­ന്ന­തെ­ന്ന് ക­ണ്ടെ­ത്തു­മെ­ന്ന് എ­സ് എന്‍ മെ­ഡി­ക്കല്‍ കോ­ള­ജ് പ്രിന്‍­സി­പ്പല്‍ ഡോ. ആര്‍ കെ അ­സാ­രി പ­റഞ്ഞു. എ­സ് എന്‍ മെ­ഡി­ക്കല്‍ കോ­ള­ജി­നു കീ­ഴി­ലാണ് ഉ­മൈ­ദ് ആ­ശു­പ­ത്രി­ പ്ര­വര്‍­ത്തി­ക്കു­ന്നത്.

LEAVE YOUR COMMENTS

Press ctrl+g to toggle between English and Malayalam.