എഡിറ്റര്‍
എഡിറ്റര്‍
ലോകത്തിലെ 50 കമ്പ്യൂട്ടര്‍ വിദഗ്ധരില്‍ ജോധ്പൂരിലെ യുവാവും
എഡിറ്റര്‍
Monday 13th August 2012 9:33am

ജോധ്പൂര്‍: ലോകത്തെ 50 കമ്പ്യൂട്ടര്‍ വിദഗ്ധരില്‍ ജോധ്പൂര്‍ സ്വദേശിയായ യുവാവും. ഒക്ടോബര്‍ 20-21 തിയ്യതികളില്‍ കാലിഫോര്‍ണിയയില്‍ നടക്കുന്ന ഗൂഗിളിന്റെ ‘മെന്റര്‍ സമ്മിറ്റി’നായി തിരഞ്ഞെടുക്കപ്പെട്ട 50 കമ്പ്യൂട്ടര്‍ വിദഗ്ധന്‍മാരിലാണ് ജോധ്പൂര്‍ സ്വദേശി ആദിത്യ മഹേശ്വരി ഇടംതേടിയിരിക്കുന്നത്.

Ads By Google

‘ ഹൗ ടു അട്രാക്ട് യൂത്ത് ഫോര്‍ കോണ്‍ട്രിബ്യൂഷന്‍ ഇന്‍ ഡെവലപ്പ്‌മെന്റ് സൈക്കിള്‍ ഓഫ് ഓപ്പണ്‍ സോഴ്‌സ് വേള്‍ഡ്’ എന്ന പേപ്പറാണ് ആദിത്യ ഉച്ചകോടിയില്‍ അവതരിപ്പിക്കുക.

ഗൂഗിള്‍ സമ്മിറ്റ് ഓഫ് കോഡ് 2012 എന്ന പേരിലാണ് പരിപാടി അറിയപ്പെടുക. ഇതിന് പ്രധാനമായും മൂന്ന് ഭാഗങ്ങളുണ്ടാവും. ഈ പ്രോഗ്രാം എങ്ങനെ മികവുറ്റതാക്കാം, ഗൂഗിളിന് എങ്ങനെ കൂടുതല്‍ സംഭാവന നല്‍കാനാവും, വികസിത ലോകത്തിന്റെ പ്രതിനിധികള്‍ക്ക് പരസ്പരം എങ്ങനെ സഹായിക്കാനാവും എന്നിവയാണ് ഇവ.

ഗൂഗിള്‍ സമ്മിറ്റിനായി ക്ഷണിക്കപ്പെട്ട ഇന്ത്യക്കാരന്‍ മഹേശ്വരി മാത്രമല്ല. എന്നാല്‍ ഇന്ത്യന്‍ സംഘത്തിലെ ഏറ്റവും പ്രായം കുറഞ്ഞ പ്രതിനിധിയാണിയാള്‍.

Advertisement