Administrator
Administrator
സര്‍ക്കാര്‍-അര്‍ദ്ധസര്‍ക്കാര്‍ സ്ഥാപനത്തില്‍ ജോലി ഒഴിവ്
Administrator
Tuesday 7th February 2012 11:28am

Job openingsകണ്ണൂര്‍ ജില്ലയിലെ സംസ്ഥാന അര്‍ദ്ധസര്‍ക്കാര്‍ സ്ഥാപനത്തില്‍  ചുവടെ പറയുന്ന തസ്തികകളിലേക്ക് നിയമനത്തിന് അപേക്ഷ ക്ഷണിച്ചു.  എല്ലാ തസ്തികയിലേക്കും ഓരോ സ്ഥിരം ഒഴിവാണുള്ളത്.  നിയമാനുസൃതമായ വയസ്സിളവ് അനുവദിക്കും.

സീനിയര്‍ മാനേജര്‍ (യൂണിറ്റ് ഹെഡ്)  യോഗ്യത : മെക്കാനിക്കല്‍/ഇലക്ട്രിക്കല്‍/ഇലക്ട്രിക്കല്‍ ആന്റ് ഇലക്ട്രോണിക്‌സ് എഞ്ചിനീയറിങില്‍ ഏതെങ്കിലും ഒന്നില്‍ ബി.ഇ/ബി.ടെക് ബിരുദവും ബന്ധപ്പെട്ട മേഖലയില്‍ 18 വര്‍ഷത്തെ പ്രവൃത്തി പരിചയവും.  വയസ് : 2012 ജനുവരി ഒന്നിന് 45 വയസ് കവിയരുത്.    ശമ്പളം 20,700,-26,600/- രൂപ

അസിസ്റ്റന്റ് മാനേജര്‍ (ഫിനാന്‍സ്)   യോഗ്യത : സി.എ. അല്ലെങ്കില്‍ ഐ.സി.ഡബ്ല്യൂ.എ.ഐയും ബന്ധപ്പെട്ട മേഖലയില്‍ എട്ടുവര്‍ഷത്തെ പ്രവൃത്തി പരിചയവും.  വയസ് : 2012 ജനുവരി ഒന്നിന് 35 വയസ് കവിയരുത്.    ശമ്പളം :13,610 – 20,700/- രൂപ.

അസിസ്റ്റന്റ് മാനേജര്‍ (പ്രൊഡക്ഷന്‍)   യോഗ്യത : മെക്കാനിക്കല്‍/ഇലക്ട്രിക്കല്‍/ഇലക്ട്രിക്കല്‍ ആന്റ് ഇലക്ട്രോണിക്‌സ് എഞ്ചിനീയറിങ്കില്‍ ഏതെങ്കിലും ഒന്നില്‍ ബി.ഇ./ബി.ടെക് ബിരുദവും ബന്ധപ്പെട്ട മേഖലയില്‍ എട്ടുവര്‍ഷത്തെ പ്രവൃത്തി പരിചയവും.  വയസ്സ് – 2012 ജനുവരി ഒന്നിന് 40 വയസ്സ് കവിയരുത്.    ശമ്പളം : 13,610-20,700/- രൂപ.

അസിസ്റ്റന്റ് മാനേജര്‍ (ഡെസ്പാച്ച് ആന്റ് മാര്‍ക്കറ്റിങ്)    യോഗ്യത : മെക്കാനിക്കല്‍/ഇലക്ട്രിക്കല്‍/ഇലക്ട്രിക്കല്‍ ആന്റ് ഇലക്ട്രോണിക്‌സ് എഞ്ചിനീയറിങില്‍ ഏതെങ്കിലും ഒന്നില്‍ ബി.ഇ./ബി.ടെക് ബിരുദവും ബന്ധപ്പെട്ട മേഖലയില്‍ എട്ടുവര്‍ഷത്തെ പ്രവൃത്തി പരിചയവും.  എം.ബി.എ.യോഗ്യതയും കൂടി ഉള്ളവര്‍ക്ക് മുന്‍ഗണന.  വയസ്സ് : 2012 ജനുവരി ഒന്നിന് 40 കവിയരുത്.    ശമ്പളം : 13,610 – 20,700/- രൂപ.

അസിസ്റ്റന്റ് മാനേജര്‍ (ഇന്‍സ്‌പെക്ഷന്‍ ആന്റ് ടെസ്റ്റിങ്)  യോഗ്യത : ഇലക്ട്രിക്കല്‍/ഇലക്ട്രിക്കല്‍ ആന്റ് ഇലക്ട്രോണിക്‌സ് എഞ്ചിനീയറിങില്‍ ഏതെങ്കിലും ഒന്നില്‍ ബി.ഇ/ബി.ടെക് ബിരുദവും ബന്ധപ്പെട്ട മേഖലയില്‍ എട്ടു വര്‍ഷത്തെ പ്രവൃത്തി പരിചയവും.  വയസ് : 2012 ജനുവരി ഒന്നിന് 40 വയസ് കവിയരുത്.   ശമ്പളം : 13,610-20700/-രൂപ.

അസിസ്റ്റന്റ് മാനേജര്‍ (മെയിന്റനന്‍സ്)  യോഗ്യത : മെക്കാനിക്കല്‍/ഇലക്ട്രിക്കല്‍/ഇലക്ട്രിക്കല്‍ ആന്റ് ഇലക്ട്രോണിക്‌സ്/ഇലക്ട്രോണിക്‌സ് ആന്റ് ടെലികമ്മ്യൂണിക്കേഷന്‍ എഞ്ചിനീയറിങില്‍ ഏതെങ്കിലും ഒന്നില്‍ ബി.ഇ/ബി.ടെക് ബിരുദവും ബന്ധപ്പെട്ട മേഖലയിലെ എട്ടുവര്‍ഷത്തെ പ്രവൃത്തി പരിചയവും.  വയസ് : 2012 ജനുവരി ഒന്നിന് 40 വയസ് കവിയരുത്.  ശമ്പളം : 13,610-20,700/-രൂപ.

മാനേജര്‍ (പ്രൊഡക്ഷന്‍ ആന്റ് മെയിന്റനന്‍സ്)  യോഗ്യത : മെക്കാനിക്കല്‍/ഇലക്ട്രിക്കല്‍/ഇലക്ട്രിക്കല്‍ ആന്റ് ഇലക്ട്രോണിക്‌സ് എഞ്ചിനീയറിങില്‍ ഏതെങ്കിലും ഒന്നില്‍ ബി.ഇ./ബി.ടെക് ബിരുദവും ബന്ധപ്പെട്ട മേഖലയിലില്‍ 15 വര്‍ഷത്തെ പ്രവൃത്തി പരിചയവും.   വയസ് : 2012 ജനുവരി ഒന്നിന് 40 വയസ് കവിയരുത്.  ശമ്പളം : 16,650  23,200/-രൂപ.

മാനേജര്‍(ഡെസ്പാച്ച് ആന്റ് മാര്‍ക്കറ്റിങ്)  യോഗ്യത : മെക്കാനിക്കല്‍/ഇലക്ട്രിക്കല്‍/ഇലക്ട്രിക്കല്‍ ആന്റ് ഇലക്ട്രോണിക്‌സ് എഞ്ചിനീയറിങില്‍ ഏതെങ്കിലും ഒന്നില്‍ ബി.ഇ/ബി.ടെക് ബിരുദവും ബന്ധപ്പെട്ട മേഖലയില്‍ 15 വര്‍ഷത്തെ പ്രവൃത്തി പരിചയവും എം.ബി.എ.യോഗ്യതയും കൂടി ഉള്ളവര്‍ക്ക് മുന്‍ഗണന.  വയസ്സ് : 2012 ജനുവരി ഒന്നിന് 40 വയസ്സ് കവിയരുത്.  ശമ്പളം : 16,650  23,200/-രൂപ.

അസിസ്റ്റന്റ് മാനേജര്‍ (പേഴ്‌സണല്‍ ആന്റ് അഡ്മിനിസ്‌ട്രേഷന്‍)  യോഗ്യത : എം.എസ്.ഡബ്ല്യൂ/എം.ബി.എ/എം.എ.പേഴ്‌സണല്‍ മാനേജ്‌മെന്റ് എന്നിവയില്‍ ഏതെങ്കിലും ഒന്നില്‍ മാസ്റ്റര്‍ ബിരുദവും ബന്ധപ്പെട്ട മേഖലയില്‍ എട്ടുവര്‍ഷത്തെ പ്രവൃത്തി പരിചയവും.  എല്‍.എല്‍.ബി.യോഗ്യതയും കൂടി ഉള്ളവര്‍ക്ക് മുന്‍ഗണന.  വയസ് : 2012 ജനുവരി ഒന്നിന് 35 വയസ് കവിയരുത്.    ശമ്പളം : 13,610-20,700/-രൂപ.

ഉദ്യോഗാര്‍ത്ഥികള്‍ യോഗ്യത തെളിയിക്കുന്നതിനുള്ള എല്ലാ അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളും സഹിതം ഫെബ്രുവരി 15 നോ അതിനു മുമ്പോ ബന്ധപ്പെട്ട പ്രൊഫഷണല്‍ ആന്റ് എക്‌സിക്യൂട്ടീവ് എംപ്ലോയ്‌മെന്റ് എക്‌സ്‌ജേഞ്ചില്‍ നേരിട്ട് ഹാജരായി പേര് രജിസ്റ്റര്‍ ചെയ്യേണ്ടതാണ്.  1960ലെ ഷോപ്‌സ്  ആന്റ് കൊമേഴ്‌സ്യല്‍ എസ്റ്റാബ്ലിഷ്‌മെന്റ് ആക്ടിന് കീഴിലുള്ള സ്ഥാപനങ്ങളില്‍ നിന്ന് ലഭിക്കുന്ന തൊഴില്‍ പരിചയ സര്‍ട്ടിഫിക്കറ്റുകള്‍ അസിസ്റ്റന്റ് ലേബര്‍ ഓഫീസര്‍ ഗ്രേഡ് – രണ്ടും ഫാക്ടറീസ് ആക്ടിന് കീഴിലുള്ള സ്ഥാപനങ്ങളില്‍ നിന്നുള്ള തൊഴില്‍ പരിചയ സര്‍ട്ടിഫിക്കറ്റുകള്‍ ഫാക്ടറി ഇന്‍സ്‌പെക്ടര്‍/ജോയിന്റ് ഡയറക്ടറും സാക്ഷ്യപ്പെടുത്തിയിരിക്കണം.  നിലവില്‍ ജോലി ചെയ്തുകൊണ്ടിരിക്കുന്നവര്‍ മേലധികാരിയില്‍ നിന്നുള്ള എന്‍.ഒ.സി. കൂടി ഹാജരാക്കണം.

Key Words: Job vacancy, government jobs, Management Jobs in Government sector

Malayalam News

Kerala News in English

Advertisement