Categories

ഉച്ച സമയത്തെ ജോലിസമയ ക്രമീകരണവുമായി തൊഴില്‍ മന്ത്രാലയം

റിയാദ് :തുറസ്സായ സ്ഥലങ്ങളില്‍ വേനല്‍ക്കാലത്തെ ഉച്ചസമയത്തുള്ള ജോലി നിരോധിച്ചു കൊണ്ടുള്ള തീരുമാനവുമായി സൗദി സാമൂഹ്യ വികസന തൊഴില്‍ മന്ത്രാലയം.

ജൂണ്‍ 15 മുതല്‍ സെപ്റ്റംബര്‍ മാസം 15 വരെ ഉച്ചയ്ക്ക് പന്ത്രണ്ടു മണി മുതല്‍ വൈകുന്നേരം മൂന്നു വരെയുള്ള സമയത്താണ് ജോലി നിരോധനം. സ്വകാര്യ മേഖലയിലെ തൊഴിലാളികളുടെ ആരോഗ്യ സംരക്ഷണത്തിനും അപകടങ്ങള്‍ ഒഴിവാക്കുന്നതിനുമാണ് ഈ സംവിധാനമെന്ന് തൊഴില്‍ മന്ത്രാലയ വക്താവ് പറഞ്ഞു.

തൊഴിലുടമകള്‍ തൊഴിലാളികള്‍ക്കു വേണ്ട എല്ലാ സുരക്ഷ നടപടികളും ഉറപ്പാക്കണമെന്നും തൊഴില്‍ മന്ത്രാലയത്തിന്റെ നിര്‍ദേശങ്ങള്‍ പാലിക്കണമെന്നും അദ്ദേഹം പറഞ്ഞു.

വാര്‍ത്ത :റിയാദ് ബ്യൂറോ