തിരുവനന്തപുരം: കായികതാരങ്ങള്‍ക്ക് സര്‍ക്കാര്‍ ജോലി നല്‍കാന്‍ സുതാര്യസംവിധാനം ഏര്‍പ്പെടുത്തുമെന്ന് മന്ത്രി കെ.ബി. ഗണേഷ് കുമാര്‍ നിയമസഭയില്‍ പറഞ്ഞു.

Ads By Google

Subscribe Us:

ഇതിനായി മാനദണ്ഡപ്രകാരം റാങ്ക് ലിസ്റ്റ് തയാറാക്കുമെന്ന് മന്ത്രി പറഞ്ഞു. ഓരോ കളിക്കാരനും തനിക്ക് ഏത് മാസം ജോലി ലഭിക്കുമെന്ന് നേരത്തെ അറിയാന്‍ കഴിയും.

അര്‍ഹതയുള്ളവര്‍ മറ്റ് സഥാപനങ്ങളില്‍ ജോലിക്ക് പോവുകയും അനര്‍ഹര്‍ സര്‍ക്കാര്‍ സര്‍വീസില്‍ കയറിക്കൂടുകയും ചെയ്യുന്ന സ്ഥിതിയുണ്ട്. ഈ സാഹചര്യത്തിലാണ് പുതിയ സംവിധാനം.

കംപ്യൂട്ടര്‍വല്‍കരിച്ച സംവിധാനം ഇതിനായി ഏര്‍പ്പെടുത്തും. കൃത്യമായ മാനദണ്ഡവുമുണ്ടാകും. എന്‍ഐസിക്കായിരിക്കും ഇതിന്റെ മേല്‍നോട്ട ചുമതല.

ദേശീയ വോളിബോള്‍ ജേതാക്കളായ കേരള പുരുഷ ടീമിനും രണ്ടാം സ്ഥാനക്കാരായ വനിതാ ടീമിനും പാരിതോഷികം നല്‍കും. മുന്‍വര്‍ഷവും കേരളത്തിനായിരുന്നു ചാമ്പ്യന്‍ഷിപ്പ്.

ടീം അംഗങ്ങള്‍ക്കുള്ള 150 രൂപയുടെ ദിനബത്ത വര്‍ധിപ്പിക്കും. വരുംവര്‍ഷങ്ങളില്‍ കളിക്കാരെ ട്രെയിനില്‍ എ.സിയിലോ, വിമാനത്തിലോ കൊണ്ടുപോകാനുള്ള സംവിധാനം ഏര്‍പ്പെടുത്താന്‍ ചര്‍ച്ചനടക്കുകയാണെന്നും മന്ത്രി അറിയിച്ചു.