എഡിറ്റര്‍
എഡിറ്റര്‍
പുതുവൈപ്പിനില്‍ പിണറായിപോലീസ് നടത്തിയ നരനായാട്ടില്‍ പ്രതിക്ഷേധിച്ച് പിണറായി വിജയന്റെ കോലം കത്തിച്ച് ജെ.എന്‍.യു-എന്‍.എസ്.യു.ഐ
എഡിറ്റര്‍
Tuesday 20th June 2017 7:25am

 

ന്യൂഡല്‍ഹി: കേരളത്തിലെ പതുവൈപ്പിനില്‍ നടന്ന പോലീസ് അതിക്രമത്തില്‍ പ്രതിക്ഷേധിച്ചു ജെ.എന്‍.യു- എന്‍ .എസ്.യു.ഐ ഘടകം കേരള മുഖ്യമന്ത്രി പിണറായി വിജയന്റ കോലം കത്തിച്ചു. കുട്ടികളും സ്ത്രീകളും അടക്കമുള്ള പ്രദേശവാസികളെ ആക്രമിച്ചതും പോലീസ് കസ്റ്റഡിയില്‍ വച്ചതും തികച്ചും നിയമവിരുദ്ധവും അപലപനീയമാണെന്നും നേതാക്കള്‍ ആരോപിച്ചു.

കോര്‍പ്പറേറ്റുകള്‍ക്ക് ഒത്താശപാടുന്ന പിണറായി സര്‍ക്കാര്‍ ബംഗാളിലെ നരനായാട്ട് പാരമ്പര്യം കാട്ടാന്‍ ശ്രമിക്കുകയാണെന്നും കേരളം ഒരു സിംഗുരോ, നന്ദിഗ്രാമോ ആക്കാന്‍ താങ്കള്‍ സമ്മതിക്കില്ലായെന്നും നേതാക്കള്‍ പറഞ്ഞു.


Also read: ‘വെള്ളത്തില്‍ ചാടി ചാവരുതോ?, അച്ഛനെന്നും അച്ഛന്‍ തന്നെയാണ്’; ചാമ്പ്യന്‍സ് ട്രോഫി വിജയത്തിന് പിന്നാലെ നരേന്ദ്രമോദിയേയും വിരാട് കോഹ്‌ലിയേയും ബോളിവുഡ് താരങ്ങളേയും കടന്നാക്രമിച്ച പാക് അവതാരകന്‍


ജെ.എന്‍.യു.വില്‍ എസ്.എഫ്.ഐ . പ്രസ്തുത വിഷയത്തില്‍ മൗനം പാലിക്കുകയാണെന്നും ടി.പി. കേസില്‍ ഇതേ നടപടിതന്നെയാണ് അവര്‍ സ്വികരിച്ചിരുന്നതെന്നും ആരോപിച്ചു. സബര്‍മതി ധാബയില്‍ ചേര്‍ന്ന പ്രതിക്ഷേധ യോഗത്തില്‍ അരുണ്‍ കൃഷ്ണന്‍, വിനീത് തോമസ്, ലിജി കെ ബാബു, ഐജാസ് അലി, സണ്ണി ദിമാണ്, എന്നിവര്‍ സംസാരിച്ചു.

പുതുവൈപ്പ് ഐ.ഒ.സി പ്ലാന്റിനെതിരെ സമരം ചെയ്യുന്നവരെ കോടതിയില്‍ ഹാജരാക്കിയപ്പോള്‍ ഉണ്ടായത് നാടകീയ രംഗങ്ങളായിരുന്നു. തങ്ങള്‍ക്ക് ജാമ്യം വേണ്ടെന്നും റിമാന്‍ഡ് ചെയ്യണമെന്നും സമരക്കാര്‍ കോടതിയില്‍ ആവശ്യപ്പെട്ടു. എന്നാല്‍ റിമാന്‍ഡ് ചെയ്യത്തക്ക കുറ്റം സമരക്കാര്‍ ചെയ്തിട്ടില്ലെന്ന നിലപാടിലായിരുന്നു കോടതി.

Advertisement