ന്യൂദല്‍ഹി: 150 പേരുടെ മരണത്തിനിടയാക്കിയ ജ്ഞാനേശ്വരി തീവണ്ടിയപകടം അട്ടിമറി മൂലമാണെന്ന് അന്വേഷണകമ്മീഷന്‍ റിപ്പോര്‍ട്ട്. റയില്‍വേ സുരക്ഷാകമ്മീഷണര്‍ എസ് നായക് സമര്‍പ്പിച്ച റിപ്പോര്‍ട്ടാണ് അപകടം അട്ടിമറിമൂലമാണെന്ന് വ്യക്തമാക്കിയിട്ടുള്ളത്.

ട്രാക്കിലെ ഇലാസ്റ്റിക് ക്ലിപ്പുകള്‍ ബോധപൂര്‍വ്വം എടുത്തുമാറ്റിയിരുന്നുവെന്നും ദുരന്തത്തിനു പിന്നില്‍ അട്ടിമറിയാണെന്നുമാണ് നായക് സമര്‍പ്പിച്ച റിപ്പോര്‍ട്ടിലുള്ളത്. മേയ് 28നായിരുന്നു ഹൗറ-മുംബൈ ജ്ഞാനേശ്വരി എക്‌സ്പ്രസ് ഖരഗ്പൂരിലെ കംസുലിക്കും സര്‍ദിയ സ്റ്റേഷനുമിടയില്‍ ഗൂഡ്‌സ് ട്രെയിനുമായി കൂട്ടിയിടിക്കുകയായിരുന്നു. അപകടത്തില്‍ 46 പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റിരുന്നു.