ശ്രീനഗര്‍: ജമ്മു കശ്മീര്‍ വിമോചന മുന്നണി നേതാവ് മുഹമ്മദ് യാസിന്‍ മാലിക് കരുതല്‍ തടങ്കലില്‍. മാലികിന്റെ മൂന്ന് സഹായികളെയും പോലീസ് കരുതല്‍ തടങ്കലിലെടുത്തിട്ടുണ്ട്.

മൈസുമ പ്രദേശത്തുവെച്ച് യുവാവിനെ അറസ്റ്റ് ചെയ്തതിനെതിരേ പ്രതിഷേധപ്രകടനം നടത്താന്‍ മാലികും കൂട്ടരും തീരുമാനിച്ചിരുന്നു. ഇതിനെത്തുടര്‍ന്നാണ് അറസ്റ്റുണ്ടായിരിക്കുന്നത്. മാലികിനെയും കൂട്ടരെയും കോതിന്‍ബാഗ് പോലീസ് സ്റ്റേഷനില്‍ തടവില്‍ പാര്‍പ്പിച്ചിരിക്കുകയാണ്.

ആഷിഖ് ഹുസൈന്‍ ദര്‍ എന്ന യുവാവിനെ കഴിഞ്ഞദിവസമാണ് പോലീസ് അറസ്റ്റ് ചെയ്തത്. ദറിനെ വിട്ടയക്കണമെന്ന് മാലിക് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ കോടതിയുടെ അനുമതിയോടെ മാത്രമേ ദറിന് ജാമ്യം അനുവദിക്കാനാകൂ എന്ന നിലപാടിലായിരുന്നു പോലീസ്.