ലാത്ഹാര്‍: ജാര്‍ഘണ്ഡില്‍ മാവോവാദി ആക്രമണത്തില്‍ അഞ്ച് പോലീസുകാര്‍ കൊല്ലപ്പെട്ടു. നിരവധി പേര്‍ക്ക് പരിക്കേറ്റു. പോലീസ് ഉദ്യോഗസ്ഥന്‍ ആക്രമണത്തില്‍ തലനാരിഴക്ക് രക്ഷപ്പെട്ടു.

പോലീസ് സംഘത്തിന്റെ വാഹനത്തിന് നേരെ കുഴി ബോംബ് ആക്രമണമുണ്ടാവുകയായിരുന്നു. പോലീസ് ഉദ്യോഗസ്ഥനെ ലക്ഷ്യം വെച്ചായിരുന്നു മാവോവാദികളുടെ ആക്രമണം.

ഉദ്യോഗസ്ഥന് പിന്നാലെ പോലീസുകാരുമായി വരികയായിരുന്നു വാഹനമാണ് അപകടത്തില്‍പ്പെട്ടത്. മാവോവാദി ബാധിത സ്ഥലങ്ങളില്‍ പര്യടനം നടത്തി തിരിച്ചു വരികയായിരുന്നു സംഘം.