ഹൈദരാബാദ്: ജമ്മു-കാശ്മീര്‍ അണ്ടര്‍ 20 വനിതാ ഹോക്കി താരങ്ങളുടെ പരാതിയെ തുടര്‍ന്ന് ടീം പരിശീലകന്‍ അറസ്റ്റില്‍. പരിശീലകന്‍ അംഗദ് സിങ്ങിനെയാണ് പെണ്‍കുട്ടികളുടെ പരാതിയെ തുടര്‍ന്ന് പോലീസ് അറസ്റ്റ് ചെയ്തത്.

Ads By Google

ഹൈദരാബാദില്‍ നടക്കാനിരിക്കുന്ന അണ്ടര്‍ 20 ദേശീയ വനിതാ ഹോക്കി മത്സരത്തിനായി ഹൈദരാബാദിലേക്കുള്ള യാത്രാമധ്യേ ഇയാള്‍ ഉപദ്രവിച്ചെന്നാണ് പരാതി.

കോച്ചിനൊപ്പം ട്രെയിനില്‍ യാത്ര ചെയ്ത പെണ്‍കുട്ടികളോട് ഇയാള്‍ അപമര്യാദയായി പെരുമാറിയെന്നും ഉപദ്രവിച്ചെന്നും പരാതിയില്‍ പറുയന്നു. ഇയാള്‍ക്കെതിരെ സെക്ഷന്‍ 354, 506 വകുപ്പുകള്‍ പ്രകാരമാണ് പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.