ലണ്ടന്‍: ‘ഹാരിപോട്ടര്‍’ നോവല്‍ പരമ്പരയിലൂടെ പ്രസിദ്ധയായ ബ്രിട്ടീഷ് എഴുത്തുകാരി ജെ.കെ. റൗളിങ്ങിന്റെ ജീവിത വിജയത്തിന് ചലച്ചിത്ര രൂപം നല്‍കുന്നു.

സര്‍ക്കാര്‍ സഹായകൊണ്ട് ജീവിച്ച് ജെ.കെ റൗളിങ് പിന്നീട് 804 മില്ല്യണ്‍ ഡോളര്‍ ആസ്ഥിയുള്ളവളായി മാറി. ഈ വിജയകഥയാണ് വെള്ളിത്തിരയിലേക്ക് പകര്‍ത്താനൊരുങ്ങുന്നത്.

അമേരിക്കന്‍ താരം പോപ്പിമോണ്‍ ഗോമറിയാണ് റൗളിങ്ങിനെ വെള്ളിത്തിരയില്‍ അവതരിപ്പിക്കുക. ‘സ്‌ട്രെയിഞ്ച് മാജിക്’ എന്നാണ് ചിത്രത്തിന് പേരിട്ടിരിക്കുന്നത്.

കാനഡയിലാണ് സിനിമയുടെ ചിത്രീകരണം നടക്കുക. എഡിന്‍ ബറോയിലെ റൗളിങ്ങിന്റെ വസതിയുടെ മാതൃകയിലുള്ള ഒരു വീട് ചലച്ചിത്ര നിര്‍മാതാക്കള്‍ കാനഡയില്‍ കണ്ടെത്തിയിരുന്നു.