എഡിറ്റര്‍
എഡിറ്റര്‍
സിഗ്നല്‍ തെറ്റിച്ച മന്ത്രിയുടെ കാര്‍ തടഞ്ഞ പോലീസ് ഉദ്യോസ്ഥന് മര്‍ദനം
എഡിറ്റര്‍
Tuesday 11th September 2012 8:54am

ശ്രീനഗര്‍: ജമ്മുകാശ്മീരില്‍ മന്ത്രിയുടെ കാര്‍ തടഞ്ഞ ട്രാഫിക് പോലീസ് കോണ്‍സ്റ്റബിളിന് ക്രൂരമര്‍ദനം. ശ്രീനഗറിലെ ലാല്‍ ചൗക്കിലാണ് സംഭവം.

ട്രാഫിക് സിഗ്നല്‍ തെറ്റിച്ചത് ചോദ്യം ചെയ്ത കോണ്‍സ്റ്റബിളിനെ നടുറോഡില്‍ മന്ത്രിയുടെ അംഗരക്ഷകര്‍ ക്രൂരമായി മര്‍ദിക്കുകയായിരുന്നു.

Ads By Google

ജമ്മുകാശ്മീര്‍ ജലവിഭവമന്ത്രി താജ് മൊയ്ഹുദ്ദീന്റെ അംഗരക്ഷകരാണ് അക്രമം നടത്തിയത്. ആക്രമണത്തില്‍ ഇടത്‌ കണ്ണിന്‌ ഗുരുതരമായി പരിക്കേറ്റ സബ് ഇന്‍സ്‌പെക്ടര്‍ മോഹന്‍ലാലിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

റെഡ് സിഗ്നല്‍ തെറ്റിച്ച് കടന്നുപോകാന്‍ ശ്രമിക്കുന്നതിനിടെയാണ് മന്ത്രിയുടെ കാര്‍ ട്രാഫിക് പോലീസ് തടഞ്ഞത്. നിയമം എല്ലാവര്‍ക്കും ഒരുപോലെയാണെന്നും മുഖ്യമന്ത്രി ആണെങ്കിലും നിയമം പാലിക്കണമെന്നും മോഹന്‍ലാല്‍ പറഞ്ഞു.

തുടര്‍ന്ന് കാറിലുണ്ടായിരുന്ന മന്ത്രിയുടെ അനുയായികള്‍ റോഡിലേക്കിറങ്ങിവന്ന് ഇയാളെ ക്രൂരമായി മര്‍ദിക്കുകയായിരുന്നെന്നാണ് ദൃക്‌സാക്ഷികള്‍ പറയുന്നത്.

ട്രാഫിക് ഡ്യൂട്ടിയിലുണ്ടായിരുന്ന സബ് ഇന്‍സ്‌പെക്ടര്‍ക്കും മന്ത്രിയുടെ അനുയായികളുടെ മര്‍ദനമേറ്റിട്ടുണ്ട്. അതേസമയം, സംഭവത്തേക്കുറിച്ച് തനിക്ക് യാതൊരു അറിവുമില്ലെന്നാണ് മന്ത്രിയുടെ വിശദീകരണം. സിഗ്നല്‍ തെറ്റിച്ചതിന്റെ പേരില്‍ കാര്‍ തടഞ്ഞിരുന്നെന്നും മറ്റ് അനിഷ്ടസംഭവങ്ങളൊന്നും ഉണ്ടായിട്ടില്ലെന്നും മന്ത്രി പറഞ്ഞു.

Advertisement