Administrator
Administrator
അഫ്‌സല്‍ ഗുരുവിന്റെ വധശിക്ഷ: കാശ്മീര്‍ നിയമസഭ സ്തംഭിച്ചു
Administrator
Wednesday 28th September 2011 2:02pm
Wednesday 28th September 2011 2:02pm

AFZAL GURUശ്രീനഗര്‍: പാര്‍ലമെന്റ് ആക്രമണക്കേസില്‍ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട അഫ്‌സല്‍ ഗുരുവിന് ദയ നല്‍കണമെന്ന പ്രമേയം ചര്‍ച്ച ചെയ്യരുതെന്ന ആവശ്യവുമായി പ്രതിപക്ഷ ബി.ജെ.പി അംഗങ്ങള്‍ ബഹളം വച്ചതിനെ തുടര്‍ന്ന് ജമ്മു കാശ്മീര്‍ നിയസഭ ഒന്നരമണിക്കൂര്‍ നേരം നീട്ടിവച്ചു.

നിയമസഭയിലെ ഇന്നത്തെ നടപടിക്രമങ്ങളില്‍ ഈ വിഷയം പരിഗണിക്കരുതെന്ന ആവശ്യവുമായിട്ടായിരുന്നു ബി.ജെ.പിയിലെയും നാഷണല്‍ പാന്തേഴ്‌സ് പാര്‍ട്ടി (എന്‍.പി.പി) യിലെയും അംഗങ്ങള്‍ എഴുന്നേറ്റ് നിന്ന് ബഹളം തുടങ്ങിയത്. ചോദ്യോത്തര വേള തുടങ്ങിയപ്പോള്‍ തന്നെ പ്രതിപക്ഷബഹളം തുടങ്ങിയതിനാല്‍ തുടരാന്‍ കഴിഞ്ഞില്ല.

ഇതിനിടെ വര്‍ഷാരംഭത്തില്‍ നിയമസഭാ സമിതിയിലേക്കുള്ള തിരഞ്ഞെടുപ്പില്‍ വോട്ടെടുപ്പിനിടെ കൃത്രിമം കാണിക്കാന്‍ ശ്രമിച്ച ബി.ജെ.പി എം.എല്‍.എമാരെ പുറത്താക്കണമെന്ന ആവശ്യവുമായി കോണ്‍ഗ്രസ് എം.എല്‍.എമാരും മന്ത്രിമാരും എഴുന്നേറ്റതത്തോടെ സഭ സ്തംഭിക്കുകയായിരുന്നു. തുടര്‍ന്ന കോണ്‍ഗ്രസ് എം.എല്‍.എമാര്‍ നടുത്തളത്തിലിറങ്ങി.