മൈ ബോസിന്റെ സൂപ്പര്‍ ഹിറ്റ് വിജയത്തിന് ശേഷം ജിത്തു ജോസഫ് വീണ്ടുമെത്തുന്നു. പൃഥ്വിരാജിനെ നായകനാക്കി ആക്ഷന്‍ ചിത്രവുമായാണ് ജിത്തു ഇത്തവണ എത്തുന്നത്.

‘മെമ്മറീസ്’ എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തില്‍ മിയയാണ് നായികയായി എത്തുന്നത്. ഒരു മാധ്യമപ്രവര്‍ത്തകയുടെ വേഷമാണ് ചിത്രത്തില്‍ മിയയ്ക്ക്. പോലീസ് ഓഫീസറായാണ് പൃഥ്വി എത്തുന്നത്.

Ads By Google

നഗരത്തില്‍ നടക്കുന്ന കൊലപാതകവും അതിന്റെ അന്വേഷണവുമാണ് ചിത്രത്തിന്റെ പ്രമേയം. അനന്ത വിഷന്റെ ബാനറില്‍ പി.കെ മുരളീധരനും ശാന്ത മുരളീധരനും ചേര്‍ന്നാണ് സിനിമ നിര്‍മ്മിക്കുന്നത്.

ഏപ്രിലില്‍ ചിത്രത്തിന്റെ ഷൂട്ടിങ് ആരംഭിക്കും. ജിത്തു ഇതുവരെ ചെയ്ത ചിത്രങ്ങളില്‍ നിന്നും തികച്ചും വ്യത്യസ്തമായ പ്രമേയമാണ് മെമ്മറീസ് പറയുന്നത്. ജിത്തു മുമ്പ് സംവിധാനം ചെയ്ത മമ്മി ആന്‍ഡ് മീയും മൈ ബോസും കുടുംബ സദസ്സുകള്‍ നിറഞ്ഞ കൈയ്യോടെ സ്വീകരിച്ചിരുന്നു.

പൃഥ്വിവിന്റെ നായികയായി മിയ