എഡിറ്റര്‍
എഡിറ്റര്‍
ആദ്യദിനത്തില്‍ ജിസം 2 നേടിയത് ഏഴരക്കോടി
എഡിറ്റര്‍
Sunday 5th August 2012 12:12pm

ന്യൂദല്‍ഹി: മോശം റിവ്യൂകള്‍ നെറ്റിലും സോഷ്യല്‍സൈറ്റുകളിലും വ്യാപിക്കുന്നതിനിടയിലും ജിസം 2 തിയ്യേറ്ററുകളില്‍ കോടികള്‍ വാരുകയാണ്. ആദ്യദിനം തന്നെ ചിത്രം നേടിയത് ഏഴരക്കോടിയാണ്.

മഹേഷ് ഭട്ടിന്റെ തിരക്കഥയില്‍ പൂജാ ഭട്ട് സംവിധാനം ചെയ്ത ചിത്രമാണ് ജിസം 2. കനേഡിയന്‍ പോണ്‍ സ്റ്റാര്‍ സണ്ണി ലിയോണ്‍ ആദ്യമായി ബോളിവുഡില്‍ പ്രത്യക്ഷപ്പെടുന്നുവെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു ജിസം 2വിന്റെ പ്രചാരണങ്ങള്‍ കൊഴുത്തത്. ചിത്രത്തില്‍ ഇസ്‌നയെന്ന കഥാപാത്രത്തെയാണ് സണ്ണി അവതരിപ്പിക്കുന്നത്.

സണ്ണിയുടെ നായകന്‍മാരായി രണ്‍ദീപ് ഹൂണ്ടയും അരുണോദയ് സിങ്ങുമാണ് പ്രത്യക്ഷപ്പെട്ടത്. ഒരു പോലീസ് ഉദ്യോഗസ്ഥനും കൊലയാളിയ്ക്കും ഇടയില്‍ കെണിയിലകപ്പെട്ട പെണ്‍കുട്ടിയുടെ കഥയാണ് ജിസം 2 പറഞ്ഞത്.

ചിത്രത്തിലെ ഗാനങ്ങള്‍ ഇതിനകം തന്നെ ഹിറ്റ് ചാര്‍ട്ടില്‍ ഇടംനേടിക്കഴിഞ്ഞു. ഗാനങ്ങളിലൂടെ പ്രേക്ഷകരെ തിയ്യേറ്ററുകളിലെത്തിക്കാനും ചിത്രത്തിന് കഴിഞ്ഞിട്ടുണ്ട്.

എന്നിരുന്നാലും മോശം റിവ്യൂകള്‍ കാരണം വരും ദിവസങ്ങളില്‍ ചിത്രത്തിന്റെ കലക്ഷന്‍ കുറയുമെന്നാണ് നിരീക്ഷണം.

Advertisement