എഡിറ്റര്‍
എഡിറ്റര്‍
ജിഷ്ണുവിന്റെ ആത്മഹത്യക്കുറിപ്പ് മാനേജ്‌മെന്റിന്റെ കെട്ടുകഥയെന്ന് ബന്ധുക്കള്‍
എഡിറ്റര്‍
Wednesday 11th January 2017 8:38pm

jishnu


കേസ് അട്ടിമറിക്കാന്‍ സജീവ ശ്രമം നടക്കുന്നുണ്ടെന്നു പറഞ്ഞ ബന്ധുക്കള്‍ സോഷ്യല്‍ മീഡിയയില്‍ സജീവമായ ജിഷ്ണു കത്തെഴുതുമെന്ന് വിശ്വസിക്കുന്നില്ലെന്നും കൂട്ടിച്ചേര്‍ത്തു.


കോഴിക്കോട്: പാമ്പാടി നെഹ്രു കോളേജില്‍ ആത്മഹത്യ ചെയ്ത എഞ്ചിനീയറിംഗ് വിദ്യാര്‍ത്ഥി ജിഷ്ണുവിന്റെതെന്ന പേരില്‍ കണ്ടെത്തിയ ആത്മഹത്യ കുറിപ്പ് മാനേജ്‌മെന്റിന്റെ കെട്ടുകഥയെന്ന് ബന്ധുക്കള്‍. ആത്മഹത്യ കുറിപ്പില്‍ വിശ്യാസമില്ലെന്നും. പൊലീസ് സീല്‍ ചെയ്ത റൂമിന് സമീപത്ത് നിന്നു കത്ത് കിട്ടിയത് വിശ്വാസ യോഗ്യമല്ലെന്നും ബന്ധുക്കള്‍ പറഞ്ഞു.


Related one ‘എന്റെ ജീവിതവും സ്വപ്‌നവും തകര്‍ന്നു’: ജിഷ്ണുവിന്റെതെന്നു കരുതുന്ന ആത്മഹത്യകുറിപ്പ് പുറത്ത്


കേസ് അട്ടിമറിക്കാന്‍ സജീവ ശ്രമം നടക്കുന്നുണ്ടെന്നു പറഞ്ഞ ബന്ധുക്കള്‍ സോഷ്യല്‍ മീഡിയയില്‍ സജീവമായ ജിഷ്ണു കത്തെഴുതുമെന്ന് വിശ്വസിക്കുന്നില്ലെന്നും കൂട്ടിച്ചേര്‍ത്തു. ആത്മഹത്യാ കുറിപ്പ് ലഭിച്ചെന്ന വാര്‍ത്തകളോട് പ്രതികരിക്കവേയാണ് ബന്ധുക്കള്‍ മാനേജ്‌മെന്റിനെതിരെ ആരോപണങ്ങള്‍ ഉന്നയിച്ചത്.

ഹോസ്റ്റലിലെ കുളിമുറിയുടെ പിന്‍വശത്തുനിന്നാണ് ജിഷ്ണുവിന്റെതെന്ന് കരുതുന്ന കത്ത് കണ്ടെത്തിയിരുന്നത്. അന്വേഷണമേറ്റെടുത്ത ക്രൈംബ്രാഞ്ച് സംഘത്തിന്റെ പരിശോധനയിലാണ് ഇന്ന് കത്ത് ലഭിച്ചത്. നേരത്തെ പേലീസ് പരിശോധനകള്‍ക്ക് ശേഷം ഹോസ്റ്റല്‍ റൂം സീല്‍ ചെയ്തിരുന്നു അന്നത്തെ പരിശോധനയില്‍ ലഭിക്കാത്ത കത്ത് ഇന്ന് കണ്ടെത്തിയെന്നത് വിശ്വാസ യോഗ്യമല്ലെന്നാണ് ജിഷ്ണു പ്രണോയിയുടെ ബന്ധുക്കളുടെ നിലപാട്.

കഴിഞ്ഞ വെള്ളിയാഴ്ചയായിരുന്നു കോളേജ് ഹോസ്റ്റല്‍ മുറിയില്‍ നാദാപുരം സ്വദേശിയായ ജിഷ്ണു പ്രണോയിയെ ആത്മഹത്യചെയ്ത നിലയില്‍ കണ്ടെത്തിയത്.

Advertisement