എഡിറ്റര്‍
എഡിറ്റര്‍
ജിഷ്ണു പ്രണോയ്: സര്‍ക്കാര്‍ അന്വേഷണത്തില്‍ തൃപ്തിയില്ല, നെഹ്‌റു ഗ്രൂപ്പ് ചെയര്‍മാന്റെ വീടിനുമുന്നില്‍ സമരമിരിക്കുമെന്ന് ജിഷ്ണുവിന്റെ അമ്മ
എഡിറ്റര്‍
Sunday 5th February 2017 1:14pm

jishnu-mm

 

 

കോഴിക്കോട്: ജിഷ്ണു പ്രണോയിയുടെ മരണത്തില്‍ നടക്കുന്ന അന്വേഷണത്തില്‍ തൃപ്തിയില്ലെന്ന് കുടുംബം. നിലവിലെ അന്വേഷണം മാനേജ്‌മെന്റുകള്‍ക്കനുകൂലമായാണ് നടക്കുന്നതെന്നും ജിഷ്ണുവിന്റെ പിതാവ് അശോകന്‍ ആരോപിച്ചു. ആരും ആവശ്യപ്പെടാതെ തന്നെയാണ് കുടുംബത്തിന് ധനസഹായം നല്‍കിയതെന്നടക്കം മുഖ്യമന്ത്രി ഇന്നലെ നടത്തിയ പ്രസ്താവനകളോടും കുടുംബം പ്രതികരിച്ചു.


Also read 13വര്‍ഷമാണ് തീവ്രവാദിയെന്ന ലേബലില്‍ ഞങ്ങള്‍ കഴിഞ്ഞത്: ഇതെന്ത് നീതി? ഗുജറാത്തില്‍ തീവ്രവാദകേസില്‍ 13 വര്‍ഷത്തിനുശേഷം കോടതി വെറുതെവിട്ടയാളുടെ കുടുംബം ചോദിക്കുന്നു 


ധനസഹായമല്ല നീതിയാണ് വേണ്ടതെന്നായിരുന്നു ജിഷ്ണുവിന്റെ അമ്മ മഹിജയുടെ പ്രതികരണം. മരണത്തിനു ഉത്തരവാദികളായവരെ നിയമത്തിനു മുന്നില്‍ കൊണ്ടു വരണമെന്നും അമ്മ ആവശ്യപ്പെട്ടു. ജിഷ്ണു പ്രണോയിയുടെ കുടുംബത്തിന് പത്ത് ലക്ഷം രൂപ ധനസഹായം നല്‍കിയെന്നും പ്രത്യേക അന്വേഷണ സംഘത്തെ രൂപികരിച്ച് അന്വേഷണം നടത്തുന്നുണ്ടെന്നും കഴിഞ്ഞ ദിവസം പിണറായി പ്രതികരിച്ചിരുന്നു.

എന്നാല്‍ മുഖ്യമന്ത്രിയുടെ പ്രസ്താവനയെ മാതാപിതാക്കള്‍ തള്ളിക്കളഞ്ഞു. പ്രതികളെ നിയമത്തിനുമുന്നില്‍ കൊണ്ടുവരാത്ത പക്ഷം നെഹ്‌റു ഗ്രൂപ്പ് ചെയര്‍മാന്‍ കൃഷ്ണദാസിന്റെ വീടിനു മുന്നില്‍ ആക്ഷന്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ സമരം ആരംഭിക്കുമെന്നും കുടുംബം വ്യക്തമാക്കി.

ജിഷ്ണുവിന്റെ കുടുംബത്തിന് നീതി ലഭിക്കും വരെ പോരാട്ടം തുടരാനാണ് ആക്ഷന്‍ കമ്മിറ്റിയുടെ തീരുമാനം.ഇതിന്റെ ഭാഗമായി ഈ മാസം പതിമൂന്നാം തീയതി മുതല്‍ സത്യാഗ്രഹം തുടങ്ങാനാണ് കമ്മിറ്റിയുടെ തീരുമാനിച്ചിരിക്കുന്നത്. ഔദ്യോഗിക തിരക്കുകള്‍ കാരണമാണ് ജിഷ്ണുവിന്റെ വീട് സന്ദര്‍ശിക്കാന്‍ തനിക്ക് കഴിയാത്തതെന്നും പിണറായി ഇന്നലെ പറഞ്ഞിരുന്നു

Advertisement