എഡിറ്റര്‍
എഡിറ്റര്‍
ആന്‍ അഗസ്റ്റിന്‍ സ്‌പോര്‍ട്‌സ് താരം ‘ റബേക്ക ഉതുപ്പ് കിഴക്കേമല’
എഡിറ്റര്‍
Monday 12th November 2012 2:43pm

സുന്ദര്‍ദാസ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തില്‍ സ്‌പോര്‍ട്‌സ് താരമായി എത്തുകയാണ് ആന്‍ അഗസ്റ്റിന്‍. ‘ റബേക്ക ഉതുപ്പ് കിഴക്കേമല’ എന്ന ചിത്രത്തിലാണ് ആന്‍ കായിക താരമായി എത്തുന്നത്.

ചിത്രത്തില്‍ ആന്‍ അവതരിപ്പിക്കുന്ന കഥാപാത്രമാണ് റബേക്ക ഉതുപ്പ് എന്നത്. ഒളിമ്പിക്‌സ് മോഹവുമായി നടക്കുന്ന പെണ്‍കുട്ടിയുടെ കഥയാണ് ചിത്രം പറയുന്നത്. സിദ്ധാര്‍ത്ഥ്, ജിഷ്ണു എന്നിവരാണ് ചിത്രത്തിലെ നായകന്‍മാര്‍.

Ads By Google

നിര്‍മല്‍, കലാഭവന്‍ മണി, സായ് കുമാര്‍, സുരാജ് വെഞ്ഞാറമൂട്, നിയാസ് ബെക്കര്‍ തുടങ്ങിയവര്‍ ഈ ചിത്രത്തില്‍ അഭിനയിക്കുന്നു. രതീഷ് വേഗയാണ് സംഗീത സംവിധാനം. ഉപാധ്യായ മുവി ക്രാഫ്റ്റ്‌സിന്റെ ബാനറില്‍ വെങ്കടേഷ് ഉപാധ്യായ ആണ് ചിത്രം നിര്‍മ്മിക്കുന്നത്.

നിദ്രയ്ക്ക് ശേഷം ജിഷ്ണുവും സിദ്ധാര്‍ത്ഥും ഒന്നിക്കുന്ന ചിത്രമാണ് ‘റബേക്ക ഉതുപ്പ് കിഴക്കേമല.’

ചിത്രത്തില്‍ തീര്‍ത്തും വ്യത്യസ്തമായ വേഷത്തിലാണ് ജിഷ്ണു എത്തുന്നത്. ആന്‍ അഗസ്റ്റിന്റെ ഭാവി വരനെയാണ് ജിഷ്ണു ചിത്രത്തില്‍ അഭിനയിക്കുന്നത്.

Advertisement