എഡിറ്റര്‍
എഡിറ്റര്‍
പാമ്പാടി കോളേജില്‍ നിന്ന് കണ്ടെത്തിയ രക്തക്കറ ജിഷ്ണുവിന്റേത് തന്നെ
എഡിറ്റര്‍
Tuesday 14th March 2017 8:19am

കോഴിക്കോട്: പാമ്പാടി കോളേജില്‍ നിന്ന് കണ്ടെത്തിയ രക്തക്കറ ജിഷ്ണു പ്രണോയിയുടേത് തന്നെയെന്ന് ഫോറന്‍സിക് റിപ്പോര്‍ട്ട്. കോളേജില്‍ നിന്ന് ലഭിച്ചത് ജിഷണുവിന്റെ രക്ത ഗ്രൂപ്പായ ഓ പോസിറ്റീവ് രക്തം തന്നെയാണെന്നും കൂടുതല്‍ ശാസ്ത്രീയ തെളിവുകള്‍ക്കായി മാതാ പിതാക്കളുടെ ഡി.എന്‍.എ പരിശോധന നടത്തുമെന്നും ഫോറന്‍സിക് ഉദ്യോഗസ്ഥര്‍ അറിയിച്ചു.


Also read ട്രെയിനില്‍ പട്ടിണി കിടന്നു; പലരോടും യാചിച്ചു; ഉറുമ്പിനെപ്പോലെ പണം ശേഖരിച്ചു; ജെ.എന്‍.യു പ്രവേശനത്തെക്കുറിച്ച് ആത്മഹത്യ ചെയ്ത ദളിത് വിദ്യാര്‍ത്ഥി രജിനി ക്രിഷ് പറഞ്ഞത് 


മാതാ പിതാക്കളുടെ ഡി.എന്‍.എ പരിശോധനക്കായി അന്വേഷണ സംഘം നാദാപുരത്തെ ജിഷ്ണുവിന്റെ വീട്ടിലെത്തും. നാദാപുരം താലൂക്ക് ആശുപത്രിയില്‍ വെച്ചാണ് ഡി.എന്‍.എ പരിശോധന നടത്തുക. പാമ്പാടി നെഹ്റു കോളേജ് വൈസ് പ്രിന്‍സിപ്പലിന്റെ മുറിയിലും ഇടിമുറിയിലുമായിരുന്നു രക്തക്കറ കണ്ടെത്തിയിരുന്നത്.
പാമ്പാടി നെഹ്‌റു കോളേജ് വിദ്യാര്‍ത്ഥിയായിരുന്ന ജിഷ്ണുവിനെ ഹോസ്റ്റല്‍ മുറിയില്‍ ആത്മഹത്യ ചെയ്ത നിലയിലായിരുന്നു കണ്ടെത്തിയത്. എന്നാല്‍ മരണത്തില്‍ ദുരൂഹതയുണ്ടെന്നും ജിഷ്ണു ആത്മഹത്യ ചെയ്യില്ലെന്നുമുള്ള വാദം ശക്തമായതോടെയാണ് മരണത്തില്‍ കൂടുതല്‍ അന്വേഷണം നടത്തുന്നത്. തുടര്‍ന്ന് ജിഷ്ണുവിന്റെ മൃതദേഹത്തില്‍ മര്‍ദ്ദനമേറ്റ പാടുകള്‍ ഉണ്ടായിരുന്നെന്നത് പുറത്ത് വന്നിരുന്നു. മരണസമയത്ത് ജിഷ്ണുവിന്റെ വായില്‍ നിന്ന് രക്തം വന്നിരുന്നതായും സുഹൃത്തുക്കള്‍ വ്യക്തമാക്കിയിരുന്നു.

Advertisement