Categories

കേസിന്റെ ആദ്യഘട്ടത്തില്‍ പൊലീസും പ്രോസിക്യൂഷനും ഒത്തുകളിച്ചു: ആരോപണവുമായി ജിഷ്ണു പ്രണോയിയുടെ ബന്ധുക്കള്‍

തിരുവനന്തപുരം: ജിഷ്ണു പ്രണോയുടെ മരണവുമായി ബന്ധപ്പെട്ട കേസിന്റെ ആദ്യഘട്ടത്തില്‍ പൊലീസും പ്രോസിക്യൂഷനും ഒത്തുകളിക്കുകയായിരുന്നുവെന്ന ആരോപണവുമായി ജിഷ്ണു പ്രണോയിയുടെ ബന്ധുക്കള്‍.

ഒത്തുകളിയായതുകൊണ്ട് തന്നെ കേസില്‍ അട്ടിമറിയുണ്ടായി. മുന്‍പ് ജാമ്യാപേക്ഷ പരിഗണിച്ചപ്പോള്‍ വലിയ പിഴവുസംഭവിച്ചു. എന്നാല്‍ ഇപ്പോഴത്തെ സ്‌പെഷല്‍ പ്രോസ്‌ക്യൂട്ടറുടെ ഭാഗത്ത് വീഴ്ചയുണ്ടായെന്ന് കരുതുന്നില്ലെന്നും ഉദയഭാനു പരമാവധി വാദിച്ചെന്നും കുടുംബം പറയുന്നു.

ജിഷ്ണുവിന്റെ മരണത്തില്‍ കൃഷ്ണദാസിനും മാനേജ്‌മെന്റിനും നേരിട്ട് പങ്കുണ്ടെന്ന് സ്‌പെഷല്‍ പ്രോസിക്യൂട്ടര്‍ സി.പി.ഉദയഭാനു കഴിഞ്ഞ ദിവസം ഹൈക്കോടതിയില്‍ ബോധിപ്പിച്ചിരുന്നു. കേസ് ഡയറിയും സാങ്കേതിക സര്‍വകലാശാലയുടെ അന്വേഷണ റിപ്പോര്‍ട്ടും ഉള്‍പ്പെടെയുള്ള രേഖകളും സ്‌പെഷല്‍ പ്രോസിക്യൂട്ടര്‍ പരിശോധനയ്ക്കായി കോടതിക്കു കൈമാറിയിരുന്നു.

ജിഷ്ണു പ്രണോയിയുടെ മരണവുമായി ബന്ധപ്പെട്ട് നെഹ്റു ഗ്രൂപ്പ് ചെയര്‍മാന്‍ പി. കൃഷ്ണദാസിന് ഹൈക്കോടതി ഇന്ന് മുന്‍കൂര്‍ ജാമ്യം അനുവദിച്ചിരുന്നു.

കൃഷ്ണദാസിനു നേരത്തേ അനുവദിച്ച ഇടക്കാല ജാമ്യം അന്തിമമാക്കി കോടതി ഉത്തരവിടുകയായിരുന്നു. കോളേജില്‍ പ്രവേശിക്കരുതെന്ന ഉപാധിയോടെയാണ് ഹൈക്കോടതി കൃഷ്ണദാസിന് മുന്‍കൂര്‍ ജാമ്യം നല്‍കിയത്. മുന്‍കൂര്‍ ജാമ്യം നല്‍കരുതെന്ന സ്പെഷ്യല്‍ പ്രോസിക്യൂട്ടര്‍ ഉദയഭാനുവിന്റെ വാദങ്ങള്‍ തള്ളിയാണ് കോടതി ജാമ്യം അനുവദിച്ചത്.


Dont Miss പിണറായി വിജയന്റെ തലയ്ക്ക് ഒരു കോടി: കൊലപാതകത്തിന് ആഹ്വാനം ചെയ്ത് ആര്‍.എസ്.എസ് നേതാവ്‌ 


അന്വേഷണത്തെ സ്വാധീനിക്കാന്‍ ശ്രമിക്കരുതെന്നും അന്വേഷണ ഏജന്‍സികള്‍ ആവശ്യപ്പെടുമ്പോള്‍ ഹാജരാകണമെന്നും കോടതി വ്യക്തമാക്കിയിട്ടുണ്ട്. കൃഷ്ണദാസിനെ കേസുമായി ബന്ധപ്പെടുത്താന്‍ തെളിവില്ലെന്നും ജിഷ്ണുവിന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട് പ്രേരണാക്കുറ്റം ചുമത്തുന്നത് നിലനില്‍ക്കില്ലെന്നും ഹൈക്കോടതി നിരീക്ഷിച്ചിട്ടുണ്ട്.

കൃഷ്ണദാസിനെ കേസുമായി ബന്ധപ്പെടുത്തുന്നതിന് ആവശ്യമായ തെളിവുകള്‍ ലഭിച്ചിട്ടില്ലെന്നാണു കോടതിയുടെ നിരീക്ഷണം. സംഭവ ദിവസം കൃഷ്ണദാസ് കോളജില്‍ ഉണ്ടായിരുന്നതിനു തെളിവില്ലെന്നും പ്രേരണകുറ്റം ചുമത്തുന്നതിനാവശ്യമായ തെളിവുകള്‍ പ്രോസിക്യൂഷന് ഹാജരാക്കാനായിട്ടില്ലെന്നും കോടതി നിരീക്ഷിച്ചു.

അതിനിടെ ജിഷ്ണു പ്രണോയിയുടെ മരണത്തില്‍ കേന്ദ്രസര്‍ക്കാര്‍ ആവശ്യപ്പെട്ടിട്ടും റിപ്പോര്‍ട്ട് നല്‍കാതെ സംസ്ഥാന സര്‍ക്കാര്‍ ഒത്തുകളിക്കുകയായിരുന്നെന്ന വിമര്‍ശനവും ഉയര്‍ന്നിരുന്നു.

റിപ്പോര്‍ട്ട് തേടി ഒന്നര മാസം പിന്നിട്ടിട്ടും സംസ്ഥാന സര്‍ക്കാരും വിദ്യാഭ്യാസ വകുപ്പും ഇക്കാര്യത്തില്‍ അലംഭാവം കാട്ടുകയാണെന്നും വിമര്‍ശനമുണ്ട്. പാമ്പാടി നെഹ്റു കോളെജ്, കോട്ടയം മറ്റക്കരയിലെ ടോംസ് കോളെജ് എന്നിവിടങ്ങളില്‍ വിദ്യാര്‍ത്ഥികള്‍ ഉന്നയിച്ച പരാതികളും സ്വീകരിച്ച നടപടികളും തേടിയാണ് മാനവവിഭവശേഷി മന്ത്രാലയവും എഐസിടിഇയും സര്‍ക്കാരിനോട് റിപ്പോര്‍ട്ട് തേടിയത്.

ജനുവരി 19നാണ് ഇക്കാര്യം ആവശ്യപ്പെട്ട് എ.ഐ.സി.ടി.ഇ സംസ്ഥാനത്തിന് കത്ത് അയക്കുന്നത്. എന്നാല്‍ ഇതുവരെ വിദ്യാഭ്യാസവകുപ്പോ സര്‍ക്കാരോ ഇതിന് മറുപടി നല്‍കിയിട്ടില്ലെന്നാണ് ആരോപണം.

Tagged with:


‘കാല്‍പ്പന്തിന്റെ വസന്തത്തെ എഴുത്തില്‍ സന്നിവേശിപ്പിച്ചവര്‍’; ഡൂള്‍ന്യൂസ്-സ്‌പോര്‍ട്‌സ് പാരഡീസോ കോണ്‍ഫെഡറേഷന്‍ കപ്പ് റൈറ്റ് അപ്പ് കോണ്ടസ്റ്റ് വിജയികള്‍ക്ക് പുരസ്‌കാരങ്ങള്‍ സമ്മാനിച്ചു

കോഴിക്കോട്: പ്രമുഖ സ്‌പോര്‍ട്‌സ് ഗ്രൂപ്പായ സ്‌പോര്‍ട്‌സ് പാരഡീസോ ക്ലബ്ബും ഡൂള്‍ന്യൂസും ചേര്‍ന്ന് നടത്തിയ കോണ്‍ഫെഡറേഷന്‍ കപ്പ് റൈറ്റ് അപ്പ് കോണ്ടസ്റ്റ് വിജയികള്‍ക്ക് സമ്മാനങ്ങള്‍ വിതരണം ചെയ്തു.കോണ്‍ഫെഡറേഷന്‍ കപ്പ് വിജയികളായ ജര്‍മനിയുടെ അവസാനിക്കാത്ത വസന്തത്തെ കുറിച്ചെഴുതിയ അജ്മല്‍ എം.കെ മാണിക്കോത്തിന്റെ 'വസന്തം അവസാനിക്കുന്നില്ല; ജര്‍മനിയില്‍ പുതിയ പൂക്കള്‍