കൊച്ചി: ജിഷ്ണു കേസില്‍ പ്രവീണിന്റേയും ദിപിന്റേയും അറസ്റ്റ് ഹൈക്കോടതി തടഞ്ഞു. കേസില്‍ ഒളിവിലുള്ള രണ്ട് പ്രതികളാണ് ഇവര്‍.

മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ വിധി പറയുംവരെ അറസ്റ്റു ചെയ്യരുതെന്നാണ് ഹൈക്കോടതിയുടെ ഉത്തരവ്.

പ്രതികളെ അറസ്റ്റ് ചെയ്യാനുള്ള ശ്രമങ്ങള്‍ ഊര്‍ജ്ജിതമായി നടന്നിരുന്നു. പ്രവീണ്‍ മഹാരാഷ്ട്രയില്‍ ഉണ്ടെന്ന് ഇന്നലെ പൊലീസിന് വിവരം ലഭിച്ചിരുന്നു.

ഇയാളെ അറസ്റ്റ്  ചെയ്യാനുള്ള നടപടികളുമായി പൊലീസ് മുന്നോട്ടുപോകുന്നതിനിടെയാണ് കോടതിയുടെ ഭാഗത്തുനിന്നും അറസ്റ്റ് തടഞ്ഞുള്ള ഉത്തരവുണ്ടായത്.


Dont Miss ‘അറസ്റ്റ് ഭരണഘടനാ ലംഘനം; പിന്നില്‍ ഗൂഡാലോചന’; ഷാജഹാന്‍ എല്‍.എല്‍.ബി പരീക്ഷ എഴുതാന്‍ എത്തി 


ഇരുവരും പൊലീസിന്റെ നിരീക്ഷണത്തിലാണെന്നും അറസ്റ്റ് ചെയ്യില്ലെന്നും സര്‍ക്കാര്‍ കോടതിയെ അറിയിച്ചു.

ഇന്ന് ഉച്ചയ്ക്ക് മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ ഉത്തരവ് വരും. അത് വരെ അറസ്റ്റ് ചെയ്യരുതെന്നാണ് ഉത്തരവ്. അതേസമയം കോടതി ഇവര്‍ക്ക് മുന്‍കൂര്‍ ജാമ്യം അനുവദിച്ചാല്‍ അത് അന്വേഷണത്തിന് വലിയ തിരിച്ചടിയാകും.