എഡിറ്റര്‍
എഡിറ്റര്‍
ജിഷ്ണു പ്രണോയിയുടെ മരണം: നെഹ്‌റു ഗ്രൂപ്പ് മേധാവി കൃഷ്ണദാസ് ഒന്നാം പ്രതി ; ജാമ്യമില്ലാവകുപ്പ് പ്രകാരം കേസെടുത്തു
എഡിറ്റര്‍
Monday 13th February 2017 12:56pm

jishnu

തൃശൂര്‍: നെഹ്‌റു കോളേജ് വിദ്യാര്‍ത്ഥിയായിരുന്ന ജിഷ്ണു പ്രണോയിയുടെ മരണത്തില്‍ നെഹ്‌റു ഗ്രൂപ്പ് മേധാവി കൃഷ്ണദാസിനെ ഒന്നാം പ്രതിയാക്കി കേസ്.

ജാമ്യമില്ലാ വകുപ്പുകള്‍ പ്രകാരമാണ് കൃഷ്ണദാസിനെതിരെ കേസെടുത്ത്. തൃശൂര്‍ കോടതിയില്‍ പോലീസ് റിപ്പോര്‍ട്ട് നല്‍കി. ഗൂഢാലോചന അടക്കമുള്ള കുറ്റങ്ങളാണ് കൃഷ്ണദാസിന് മേല്‍ ചുമത്തിയിരിക്കുന്നത്
കൃഷ്ണദാസിന് പുറമെ വൈസ് പ്രിന്‍സിപ്പല്‍ ശക്തിവേല്‍ അടക്കം 5 പ്രതികള്‍ ആണ് ഉള്ളത്. അതേസമയം വൈസ് പ്രിന്‍സിപ്പല്‍ അടക്കമുള്ള അധ്യാപകര്‍ ഒളിവില്‍ പോയതായാണ് റിപ്പോര്‍ട്ട്. ഇവരെ ഇന്ന് അറസ്റ്റ് ചെയ്തേക്കുമെന്ന സൂചനകളുണ്ടായിരുന്നു. അറസ്റ്റ് ചെയ്തേക്കുമെന്ന വിരത്തെത്തുടര്‍ന്നാണ് ഇവര്‍ ഒളിവില്‍ പോയതെന്നാണ് വിവരം.

ജിഷ്ണു ആത്മഹത്യ ചെയ്ത സംഭവത്തില്‍ അഞ്ച് പേര്‍ക്കെതിരെ ആത്മഹത്യാ പ്രേരണാ കുറ്റം ചുമത്തിയിരുന്നു. പ്രിന്‍സിപ്പല്‍ എസ്. വരദരാജന്‍, വൈസ് പ്രിന്‍സിപ്പല്‍ ശക്തിവേല്‍, ജിഷ്ണുവിനെ കോപ്പിയടിച്ചു എന്ന് പറയപ്പെടുന്ന സമയത്ത് പരീക്ഷാ ഹാളിലുണ്ടായിരുന്ന അധ്യാപകനായ സി. പി പ്രവീണ്‍, എക്‌സാം സെല്‍ അംഗങ്ങളായ വിപിന്‍, വിമല്‍ എന്നിവര്‍ക്കെതിരെയാണ് കേസെടുത്തിരുന്നത്.

ഇവര്‍ക്കായി തമിഴ്നാട്ടിലുള്‍പ്പെടെ തിരച്ചില്‍ നടത്തുകയാണ്. നേരത്തെ ജിഷ്ണുവിന്റെ ആത്മഹത്യയെ തുടര്‍ന്ന് അസ്വഭാവിക മരണത്തിനാണ് പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തിരുന്നത്. എന്നാല്‍ ഇത് മാറ്റി ആത്മഹത്യാ പ്രേരണാ കുറ്റം ചേര്‍ത്ത് ക്രിമിനല്‍ കേസാക്കി മാറ്റിയാണ് അന്വേഷണ സംഘം മുന്നോട്ട് പോകുന്നത്.


Dont Miss ഗുജറാത്ത് സെക്‌സ് റാക്കറ്റില്‍ ബി.ജെ.പിയുടെ പ്രമുഖ നേതാക്കളും; പുതിയ പേരുകള്‍ പുറത്തുവരാനിരിക്കുന്നതേയുള്ളൂ : ആം ആദ്മി പാര്‍ട്ടി 


വിദ്യാര്‍ത്ഥികള്‍ക്കെതിരെ വധഭീഷണി മുഴക്കിയ സംഭവത്തില്‍ രക്ഷിതാക്കള്‍ കൃഷ്ണദാസിനെതിരെമുഖ്യമന്ത്രിക്കും വിദ്യാഭ്യാസമന്ത്രിക്കും ഡി.ജി.പിക്കും പരാതി നല്‍കിയിരുന്നു.

രണ്ട് ദിവസം മുമ്പാണ് രക്ഷിതാക്കളെ കോളേജ് ചെയര്‍മാന്‍ കൃഷ്ണദാസ് ഭീഷണിപ്പെടുത്തിയെന്ന് വിദ്യാര്‍ത്ഥികള്‍ പരാതിപ്പെടുന്നത്. പ്രതിഷേധിക്കുന്ന വിദ്യാര്‍ത്ഥികളെ പണവും സ്വാധീനവും ഉപയോഗിച്ച് ഒതുക്കും. ഇപ്പോള്‍ കോളേജില്‍ കാണാന്‍ കഴിയുന്ന നിങ്ങളുടെ മക്കളെ ആസ്പത്രിയിലോ മോര്‍ച്ചറിയിലോ കാണേണ്ട ഗതിവരുമെന്നായിരുന്നു ചെയര്‍മാന്റെ ഭീഷണിയെന്ന് വിദ്യാര്‍ത്ഥികള്‍ വെളിപ്പെടുത്തിയിരുന്നു.

ഇക്കാര്യങ്ങള്‍ കോളേജ് ചെയര്‍മാന്‍ കൃഷ്ണദാസ് നിഷേധിച്ചിരുന്നു. വിദ്യാര്‍ത്ഥികളുടെ രക്ഷിതാക്കളെ ഭീഷണിപ്പെടുത്തിയെന്ന് പറയുന്ന ദിവസം താന്‍ കോളേജില്‍ വന്നിട്ടില്ലായിരുന്നു എന്നാണ് അദ്ദേഹം പറഞ്ഞത്. എന്നാല്‍ കൃഷ്ണദാസിന്റെ വാദങ്ങള്‍ തെറ്റാണെന്ന് തെളിയിക്കുന്ന ദൃശ്യങ്ങള്‍ കഴിഞ്ഞദിവസം പുറത്തുവന്നിരുന്നു. ബിജെപി നേതാവ് വി.മുരളീധരനുമായി കൃഷ്ണദാസ് കൂടിക്കാഴ്ച നടത്തുന്ന വീഡിയോ ആണ് പുറത്തുവന്നിരുന്നത്.

Advertisement