എഡിറ്റര്‍
എഡിറ്റര്‍
ജിഷ്ണുവിന്റെ മരണത്തില്‍ പ്രതിഷേധിച്ച നാല് വിദ്യാര്‍ത്ഥികളെ പുറത്താക്കും: പ്രതികാര നടപടിയുമായി നെഹ്‌റു കോളേജ്
എഡിറ്റര്‍
Thursday 9th February 2017 10:08am

jishnu

തൃശൂര്‍: പാമ്പാടി നെഹ്‌റു കോളേജില്‍ വിദ്യാര്‍ത്ഥികള്‍ക്കെതിരെ പ്രതികാര നടപടിയുമായി മാനേജ്‌മെന്റ്. നെഹ്‌റു കോളേജിലെ വിദ്യാര്‍ത്ഥിയായിരുന്ന ജിഷ്ണു പ്രണോയിയുടെ മരണത്തില്‍ പ്രതിഷേധിച്ച നാല് വിദ്യാര്‍ത്ഥികളെ പുറത്താക്കാനാണ് മാനേജ്‌മെന്റിന്റെ തീരുമാനം.

ക്ലാസില്‍ കയറേണ്ടന്ന് ഇവരോട് മാനേജ്‌മെന്റ് ആവശ്യപ്പെട്ടുകഴിഞ്ഞു. വിവരം രക്ഷിതാക്കളെ വിളിച്ച് അറിയിക്കുയും ചെയ്തിട്ടുണ്ട്.

ജിഷ്ണുവിന്റെ മരണത്തെ തുടര്‍ന്ന് പ്രതിഷേധ പരിപാടികള്‍ക്ക് നേതൃത്വം നല്‍കിയ നാലു വിദ്യാര്‍ഥികള്‍ക്കെതിരെയാണ് മാനെജ്മെന്റ് തിരിഞ്ഞത്. ഇന്നു ക്ലാസില്‍ കയറാനെത്തിയ ഇവരോട് ക്ലാസില്‍ കയറരുതെന്ന് മാനെജ്മെന്റ് അറിയിക്കുകയായിരുന്നു.


Dont Miss അമ്മയുടെ ചികിത്സ ഒരു തുറന്ന പുസ്തകമാണ്: അവര്‍ ആശുപത്രിയിലിരുന്ന് ഹനുമാന്‍ സീരിയല്‍ വരെ കാണുമായിരുന്നു: വെളിപ്പെടുത്തലുമായി ശശികല 


കൂടാതെ ഇവരെ സസ്പെന്‍ഡ് ചെയ്തതായും കോളെജ് മാനെജ്മെന്റ് അറിയിച്ചു. ജിഷ്ണുവിന്റെ മരണത്തെ തുടര്‍ന്ന് ആക്ഷന്‍ കൗണ്‍സില്‍ സമരപരിപാടികള്‍ നടത്തുന്നതിനിടെയാണ് പുതിയ സംഭവം.

ജിഷ്ണുവിന്റെ അമ്മ നെഹ്റു ഗ്രൂപ്പിന്റെ ചെയര്‍മാന്റെ വീടിന് മുന്നില്‍ സമരം ആരംഭിക്കുമെന്നും പറഞ്ഞിരുന്നു. ഈ സാഹചര്യത്തിലാണ് സമരങ്ങള്‍ക്കൊപ്പം നില്‍ക്കുന്ന വിദ്യാര്‍ഥികള്‍ക്കെതിരെ നടപടിയുമായി മാനേജ്‌മെന്റ് രംഗത്തെത്തിയത്.

Advertisement