എഡിറ്റര്‍
എഡിറ്റര്‍
നെഹ്‌റു ഗ്രൂപ്പ് ചെയര്‍മാന്‍ പി.കെ കൃഷ്ണദാസ് കോളേജിലെത്തുന്നത് തടയണമെന്ന് അന്വേഷണ ഉദ്യോഗസ്ഥയ്ക്ക് ജിഷ്ണുവിന്റെ അമ്മയുടെ ഇ-മെയില്‍
എഡിറ്റര്‍
Thursday 16th February 2017 10:14pm

കോഴിക്കോട്: ജിഷ്ണു പ്രണോയിയുടെ ആത്മഹത്യ അന്വേഷിക്കുന്ന ഉദ്യോഗസ്ഥയ്ക്ക് ജിഷ്ണുവിന്റെ അമ്മ മഹിജ ഇ-മെയില്‍ അയച്ചു. നെഹ്‌റു ഗ്രൂപ്പ് ചെയര്‍മാന്‍ പി.കെ കൃഷ്ണദാസിനെ പാമ്പാടി നെഹ്‌റു കോളേജിലോ ഹോസ്റ്റലിലോ പ്രവേശിക്കാന്‍ അനുവദിക്കരുതെന്ന് ആവശ്യപ്പെട്ടാണ് മഹിജ അന്വേഷണ ഉദ്യോഗസ്ഥയായ കിരണ്‍ നാരായണിന് ഇ-മെയില്‍ അയച്ചത്.

കൃഷ്ണദാസ് കോളേജിലും ഹോസ്റ്റലിലുമെത്തുന്നത് തെളിവുകള്‍ നശിപ്പിക്കാന്‍ വേണ്ടിയാണെന്ന് ചൂണ്ടിക്കാണിച്ചാണ് ജിഷ്ണുവിന്റെ അമ്മയുടെ ഇ-മെയില്‍ സന്ദേശം.

നേരത്തെ, പാമ്പാടി നെഹ്‌റു കോളേജിലും ഹോസ്റ്റലിലും ഫോറന്‍സിക് നടത്തിയ പരിശോധനയില്‍ വൈസ് പ്രിന്‍സിപ്പാളിന്റെ മുറിയിലും ഇടിമുറിയിലും രക്തക്കറ കണ്ടെത്തിയിരുന്നു. കേളേജില്‍ ജിഷ്ണു മരിച്ചു കിടന്ന ഹോസ്റ്റല്‍ മുറിയിലും രക്തക്കറകള്‍ കണ്ടെത്തിയിരുന്നു.


Also Read: ജിഷ്ണുവിന്റെ മരണം; വൈസ് പ്രിന്‍സിപ്പലിന്റെ മുറിയില്‍ നിന്നും ഇടിമുറിയില്‍ നിന്നും രക്തക്കറകള്‍ കണ്ടെത്തി


 

Advertisement