എഡിറ്റര്‍
എഡിറ്റര്‍
ജിഷ്ണുവിന്റെ മരണത്തില്‍ അധ്യാപകരേയും പ്രതികളാക്കും; 5 പേര്‍ക്കെതിരെ പ്രേരണക്കുറ്റം ചുമത്തും
എഡിറ്റര്‍
Sunday 12th February 2017 3:39pm

jishnu

തിരുവനന്തപുരം:പാമ്പാടി എന്‍ജിനിയറിംഗ് കോളജ് വിദ്യാര്‍ഥിയായിരുന്ന ജിഷ്ണുവിന്റെ മരണത്തില്‍ അധ്യാപകരേയും പ്രതിയാക്കും.അധ്യാപകരുള്‍പ്പെടെ അഞ്ച് പേര്‍ക്കെിതിരെ ആത്മഹത്യാ പ്രേരണ കുറ്റം ചുമത്തും.

അധ്യാപകനായ പ്രവീണും പ്രതിയാകും. ഇവരെ അറസ്റ്റ് ചെയ്യാനുള്ള നടപടികള്‍ തുടങ്ങിയതായി സൂചന. പ്രിന്‍സിപ്പല്‍ എസ് വരദരാജനെതിരെ കേസെടുത്തേക്കും. വൈസ് പ്രിന്‍സിപ്പല്‍ ശക്തിവേലിനെതിരെ കേസെടുക്കാനും നീക്കമുണ്ട്. എക്‌സാം സെല്‍ അംഗളായ വിപിന്‍ വിമല്‍ എന്നിവരും പ്രതികളാകുമെന്നാണ് അറിയുന്നത്.

ജിഷ്ണുവിന്റെ മരണവുമായി ബന്ധപ്പെട്ടുള്ള അന്വേഷണം വഴിമുട്ടിയ സാഹചര്യത്തില്‍ ജിഷ്ണു പ്രണോയിയുടെ കുടുംബവും സമരത്തിലേക്ക് കടക്കാന്‍ ഒരുങ്ങുകയാണ്.


Dont Miss ആ പ്രണയം ഇപ്പോഴും എന്നെ നൊമ്പരപ്പെടുത്തുന്നു: നഷ്ടപ്രണയം തുറന്ന് പറഞ്ഞ് നന്ദു 


കോളജ് ചെയര്‍മാന്റെ വീടിനു മുന്നില്‍ അടുത്താഴ്ച മുതല്‍ സത്യഗ്രഹം തുടങ്ങുമെന്ന് മാതാപിതാക്കള്‍ അറിയിച്ചു. അന്വേഷണ ഉദ്യോഗസ്ഥയെ തെറ്റിദ്ധരിപ്പിക്കാന്‍ അന്വേഷണസംഘത്തിലെ ചിലര്‍ ശ്രമിക്കുന്നുണ്ടെന്നും ജിഷ്ണുവിന്റെ മാതാപിതാക്കള്‍ ആരോപിച്ചിരുന്നു.

ജിഷ്ണുവിന്റെ മരണം നടന്ന് ഒരു മാസം പിന്നിട്ടിട്ടും മൂന്ന് പേരെ സസ്പെന്റ് ചെയ്തതല്ലാതെ കേസെടുക്കുകയോ തുടര്‍ നടപടികള്‍ എടുക്കുകയോ ചെയ്തിട്ടില്ലെന്നും ജിഷ്ണുവിന്റെ മാതാപിതാക്കള്‍ പറഞ്ഞിരുന്നു.

നേരത്തെ ജിഷ്ണു പ്രണോയിയുടെ വീട് സന്ദര്‍ശിക്കുന്നില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞിരുന്നു. ജിഷ്ണുവിന്റെ അമ്മ മുഖ്യമന്ത്രിക്ക് എഴുതിയ തുറന്ന കത്തിനെ കുറിച്ചുള്ള ചോദ്യത്തിന് മറുപടിയായാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.

ജിഷ്ണുവിന്റെ അമ്മയുടെ കത്ത് കണ്ടെന്നും ആരും ആവശ്യപ്പെടാതെ തന്നെ വേണ്ട നടപടികള്‍ എടുത്തിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞിരുന്നു.

Advertisement