എഡിറ്റര്‍
എഡിറ്റര്‍
പണം കൈപ്പറ്റി കൃഷ്ണദാസിനെതിരായ എല്ലാ തെളിവുകളും നശിപ്പിച്ചു; മുന്‍കൂര്‍ ജാമ്യം നല്‍കിയതിനെതിരെ സര്‍ക്കാര്‍ സുപ്രീം കോടതിയെ സമീപിക്കണമെന്ന് ജിഷ്ണുവിന്റെ കുടുംബം
എഡിറ്റര്‍
Thursday 2nd March 2017 3:49pm

കോഴിക്കോട്: ജിഷ്ണു പ്രണോയുടെ മരണവുമായി ബന്ധപ്പെട്ട കേസിലെ പ്രധാനപ്രതിയായ കൃഷ്ണദാസിന് ജാമ്യം അനുവദിച്ച ഹൈക്കോടതി നടപടിയില്‍ അങ്ങേയറ്റത്തെ നിരാശയുണ്ടെന്ന് ജിഷ്ണുവിന്റെ കുടുംബം.

മുന്‍കൂര്‍ ജാമ്യം നല്‍കിയതിനെതിരെ സര്‍ക്കാര്‍ സുപ്രീം കോടതിയെ സമീപിക്കണമെന്നും ജിഷ്ണുവിന്റെ അമ്മാവന്‍ ശ്രീജിത്ത് പറഞ്ഞു.

കൃഷ്ണദാസിനെതിരായ തെളിവുകള്‍ നശിപ്പിക്കപ്പെട്ടു. സിസി ടിവി ദൃശ്യങ്ങള്‍ ഉള്‍പ്പെടെ കൃഷ്ണദാസിന്റെ പങ്ക് വ്യക്തമാക്കുന്നത്. എന്നാല്‍ കേസിന്റെ അവസാനഘട്ടത്തിലുണ്ടായ അലംബാവമാണ് കേസിനെ ഈ നിലയിലെത്തിച്ചത്.

കൃഷ്ണദാസ് കോടതിയെ തെറ്റിദ്ധരിപ്പിക്കുയായിരുന്നു. റൂറല്‍ എസ്.പി ഉള്‍പ്പെടെയുള്ളവര്‍ അയാളില്‍ നിന്നും പണം കൈപ്പറ്റി കേസ് അട്ടിമറിക്കുയായിരുന്നു. 250 കോടി വരുമാനമുള്ള കൃഷ്ണദാസിന് അതിന്റെ പത്ത് ശതമാനം ഉപയോഗിച്ചാല്‍ പോലും ഈ കേസില്‍ നിന്നും രക്ഷപ്പെടാമെന്നും ഇവര്‍ ആരോപിക്കുന്നു.

പ്രതികള്‍ക്കെതിരെ നേരിട്ട് ഏറ്റുമുട്ടാനോ സമരത്തിനോ ഞങ്ങളില്ല. ഞങ്ങള്‍ പാവങ്ങളാണ്. ഇത് കേരളസമൂഹം ഏറ്റെടുക്കണം. പ്രാഥമിക അന്വേഷണത്തില്‍ വീഴ്ച വരുത്തിയവര്‍ക്കെതിരെ നടപടി എടുക്കണമെന്നും ഇവര്‍ പറയുന്നു.


Dont Miss ബാങ്ക്‌സിയുടെ ‘പൂവെറിയുന്നയാളെ’ കല്ലെറിയുന്ന കശ്മീരിയാക്കി ജെ.എന്‍.യു വിദ്യാര്‍ഥിക്കെതിരെ സംഘി പ്രചരണം: പൊളിച്ചടുക്കി സോഷ്യല്‍ മീഡിയ


വിഷയത്തില്‍ തിരുവനന്തപുരത്തെത്തി മുഖ്യമന്ത്രി പിണറായി വിജയന് നേരിട്ട് പരാതി നല്‍കുമെന്നും ജിഷ്ണുവിന്റെ കുടുംബം പറയുന്നു.

ജിഷ്ണുവിനെ കൊന്നതാണെന്നതിന് കൃത്യമായ തെളിവ് തങ്ങളുടെ പക്കലുണ്ട്. വരുംദിവസങ്ങളല്‍ അത് പുറത്തുവിടും. നീതികിട്ടുമെന്ന് ഞങ്ങള്‍ പ്രതീക്ഷിച്ചിരുന്നു. എന്നാല്‍ എല്ലാ മുന്നണിയില്‍ നിന്നും ഇടപെടലുകളുണ്ടായെന്നും ഇദ്ദേഹം പറയുന്നു.

Advertisement