എഡിറ്റര്‍
എഡിറ്റര്‍
‘കുട്ടികളാണ് കോളേജില്‍ പഠിക്കുന്നത്, അല്ലാതെ കൃഷ്ണദാസ് അല്ല’; കൃഷ്ണദാസ് കേരളത്തില്‍ കയറരുതെന്ന് സുപ്രീം കോടതി
എഡിറ്റര്‍
Friday 7th July 2017 1:00pm

 

ന്യൂദല്‍ഹി: നെഹ്‌റു ഗ്രൂപ്പ് ചെയര്‍മാന്‍ പി. കൃഷ്ണദാസ് കേരളത്തില്‍ കയറരുതെന്ന് സുപ്രീം കോടതി ഉത്തരവിട്ടു. സര്‍ക്കാര്‍ നല്‍കിയ ഹര്‍ജിയിലാണ് ഉത്തരവ്. കോയമ്പത്തൂര്‍ വിട്ടു പോകരുതെന്നും സുപ്രീം കോടതി നിര്‍ദ്ദേശിച്ചിട്ടുണ്ട്.

അന്വേഷണ ഉദ്യോഗസ്ഥര്‍ ആവശ്യപ്പെട്ടാല്‍ മാത്രമേ കേരളത്തിലെത്താന്‍ പാടുള്ളു. കേസ് അന്വേഷണം ഏറ്റെടുക്കുന്ന കാര്യത്തില്‍ സി.ബി.ഐ രണ്ടാഴ്ചയ്ക്കകം നിലപാട് വ്യക്തമാക്കണം എന്നും കോടതി ആവശ്യപ്പെട്ടിട്ടുണ്ട്.


Also Read: ഇന്ത്യ ഇസ്രാഈലിന്റെ മൂന്നാം ഭാര്യ! സ്വര്‍ഗത്തില്‍ വെച്ച് നടന്ന ‘വിവാഹ’ങ്ങളെ പറ്റി ഇസ്രാഈല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു പറഞ്ഞത്


ജിഷ്ണു പ്രണോയ് കേസും ഷഹീര്‍ ഷൗക്കത്തലി കേസും പരിഗണിക്കവെയാണ് സുപ്രീം കോടതി ഇക്കാര്യങ്ങള്‍ അറിയിച്ചത്. കൃഷ്ണദാസിന് കോളജുകളില്‍ പോകേണ്ടതുണ്ടെന്നും അതിനാല്‍ കേരളത്തില്‍ പ്രവേശിക്കാന്‍ അനുവദിക്കണമെന്നും അഭിഭാഷകന്‍ ആവശ്യപ്പെട്ടു. എന്നാല്‍ കുട്ടികളാണ് പഠിക്കുന്നത്, അല്ലാതെ കൃഷ്ണദാസ് അല്ല എന്ന് കോടതി പറഞ്ഞു.

കുറ്റാരോപിതര്‍ക്ക് ഹൈക്കോടതി അനുവദിച്ച ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് സര്‍ക്കാര്‍ സുപ്രീം കോടതിയെ സമീപിച്ചിരുന്നു. എന്നാല്‍, സിബിഐ കേസ് അന്വേഷിക്കണമെന്ന സര്‍ക്കാര്‍ ഉത്തരവു നിലവിലിരിക്കെ ജാമ്യ ഹര്‍ജികളില്‍ തീരുമാനം എടുക്കുന്നില്ലെന്നും സിബിഐയുടെ തീരുമാനം അറിഞ്ഞശേഷം ജാമ്യത്തിന്റെ കാര്യത്തില്‍ തീരുമാനം എടുക്കുമെന്നും കോടതി അറിയിച്ചു.

Advertisement