എഡിറ്റര്‍
എഡിറ്റര്‍
ജിഷ്ണുവിന്റെ മരണം: കുറ്റാരോപിതരുടെ സ്വത്തുക്കള്‍ കണ്ടുകെട്ടും; ഉടന്‍ പിടികൂടുമെന്ന ഡി.ജി.പിയുടെ ഉറപ്പില്‍ കുടുംബം സമരത്തില്‍ നിന്ന് പിന്‍മാറി
എഡിറ്റര്‍
Sunday 26th March 2017 8:42pm

തിരുവനന്തപുരം: പാമ്പാടി നെഹ്‌റു കോളേജിലെ വിദ്യാര്‍ത്ഥിയായ ജിഷ്ണുവിന്റെ മരണത്തില്‍ ഒളിവില്‍ കഴിയുന്ന കുറ്റാരോപിതരായവരുടെ സ്വത്തുക്കള്‍കണ്ടുകെട്ടാനൊരുങ്ങി സര്‍ക്കാര്‍. എല്ലാ കുറ്റാരോപിതരേയും ഉടന്‍ തന്നെ പിടികൂടുമെന്ന് ഡി.ജി.പി ലോക്‌നാഥ് ബെഹ്‌റ ഉറപ്പ് നല്‍കിയതിനെ തുടര്‍ന്ന് ജിഷ്ണുവിന്റെ കുടുംബം നാളെ മുതല്‍ നടത്താനിരുന്ന നിരാഹാരസമരത്തില്‍ നിന്ന് പിന്‍മാറി.

എന്നാല്‍ കുറ്റാരോപിതരെ ഇനിയും പിടികൂടിയില്ലെങ്കില്‍ ഏപ്രില്‍ അഞ്ച് മുതല്‍ അനിശ്ചിതകാല നിരാഹാരം നടത്തുമെന്നും കുടുംബം അറിയിച്ചു. കേസില്‍ ഇത്രയും കാലം കഴിഞ്ഞിട്ടും ആരുടേയും അറസ്റ്റ് രേഖപ്പെടുത്തിയിട്ടില്ല. കൂടാതെ പ്രധാന കുറ്റാരോപിതനായ പി. കൃഷ്ണദാസിന് ഹൈക്കോടതി മുന്‍കൂര്‍ജാമ്യവും നല്‍കിയിരുന്നു.

നെഹ്‌റു ഗ്രൂപ്പ് ചെയര്‍മാന്‍ പികെ കൃഷ്ണദാസ് ഒന്നാം പ്രതിയായ കേസില്‍ വൈസ് പ്രിന്‍സിപ്പല്‍ ശക്തിവേല്‍, അധ്യാപകന്‍ പ്രവീണ്‍, വിപിന്‍, പിആര്‍ഒ സജിത്ത് എന്നിവരാണ് മറ്റ് പ്രതികള്‍. ഒളിവില്‍ പോയിരിക്കുന്ന അധ്യാപകരെ കണ്ടെത്താന്‍ കഴിയാതെ വന്നതോടെ അന്വേഷണ സംഘം ലുക്ക് ഔട്ട് നോട്ടീസ് ഇറക്കിയെങ്കിലും ഇതുവരെ ആരെയും അറസ്റ്റ് ചെയ്യുകയോ കസ്റ്റഡിയില്‍ എടുക്കുകയോ ചെയ്തിട്ടില്ല.
നേരത്തെ തിരുവനന്തപുരത്ത് മുഖ്യമന്ത്രിയുമായി നടത്തിയ കൂടിക്കാഴ്ചയില്‍ അഞ്ചു ആവശ്യങ്ങള്‍ സര്‍ക്കാരിന് മുന്നില്‍ ജിഷ്ണുവിന്റെ മാതാപിതാക്കള്‍ വെച്ചിരുന്നു.

Advertisement