Categories

ജിഷ്ണു തിരിച്ചെത്തുന്നു

സിനിമയിലെത്തും മുന്‍പ് ഐ.ടി മേഖലയായിരുന്നു ജിഷ്ണുവിന്റെ സ്വപ്‌നങ്ങളില്‍. പക്ഷെ ജീവിതം ജിഷ്ണുവിനെ സിനിമയിലെത്തിച്ചു. എന്നാല്‍ അവിടെ നിന്ന്  തിരിച്ച്‌ ഐ.ടി മേഖലയിലേക്ക് തന്നെ പോവേണ്ടിവന്നു ഈ യുവനായകന്. വിജയകരമായ ആ യാത്രയ്ക്കുശേഷം ജിഷ്ണു വീണ്ടും സിനിമയെ തേടിയെത്തുകയാണ്.

നവാഗത സംവിധായകനായ സംഗീതിന്റെ ഓഡിനറി എന്ന ചിത്രത്തിലൂടെയാണ് ജിഷ്ണു തിരിച്ചുവരവ് ഗംഭീരമാക്കാനൊരുങ്ങുന്നത്. സിദ്ധാര്‍ത്ഥിന്റെ നിദ്ര എന്ന ചിത്രവും ജിഷ്ണുവിന്റെ ലിസ്റ്റിലുണ്ട്. ജിഷ്ണുവിന്റെ സുഹൃത്തുക്കളാണ് സംഗീതും സിദ്ധാര്‍ത്ഥ്.

ഓഡിനറിയുടെ ചിത്രീകരണത്തിരക്കിലാണ് ജിഷ്ണുവിപ്പോള്‍. ഒരു സ്‌കൂള്‍ അധ്യാപനായാണ് ചിത്രത്തില്‍ ജിഷ്ണു പ്രത്യക്ഷപ്പെടുന്നത്. ചിത്രത്തിന്റെ തിരക്കഥയാണ് തന്നെ ആകര്‍ഷിച്ചതെന്നാണ് നടന്‍ പറയുന്നത്. തനിക്ക് മികച്ച റോളുകള്‍ അധികം ലഭിച്ചില്ലെന്നതു ശരിയാണ്. എന്നാല്‍ അതിന് മാത്രം കുറ്റം പറയാനാവില്ല. 2004ലെ സിനിമാ ബന്ദും തന്റെ കരിയറിനെ ബാധിച്ച ഒന്നാണ്.

പുതുമുഖങ്ങളെ വിമര്‍ശന ദൃഷ്ടിയോടെയാണ് കേരളാ ആരാധകര്‍ കാണുന്നത്. പരിചയ സമ്പന്നരില്‍ നിന്നുമാത്രമേ എന്റര്‍ടൈന്‍മെന്റ് ലഭിക്കൂ എന്നാണ് അവര്‍ പ്രതീക്ഷിക്കുന്നത്. അതുകൊണ്ടുതന്നെ തിരിച്ചുവരവ് ഗംഭീരമാക്കാന്‍ തനിക്ക് ഏറെ കഠിനാധ്വാനം ചെയ്യേണ്ടിവരുമെന്നും ജിഷ്ണു വ്യക്തമാക്കി.

നമ്മള്‍ എന്ന ചിത്രത്തിലൂടെയാണ് ജിഷ്ണു സിനിമാ രംഗത്തേക്കെത്തിയത്. ആദ്യചിത്രം സൂപ്പര്‍ഹിറ്റായിരുന്നെങ്കിലും പിന്നീടുള്ള സ്റ്റെപ്പുകളില്‍ ജിഷ്ണുവിന് കാലിടറുന്നതാണ് കണ്ടത്. ചുണ്ട, ടു വീലര്‍, ഫ്രീഡം തുടങ്ങി ജിഷ്ണു നായകനായ ചിത്രങ്ങളെല്ലാം പരാജയപ്പെടുന്ന കാഴ്ചയാണ് സിനിമാ ലോകം കണ്ടത്. പരാജയങ്ങള്‍ തുടര്‍കഥയായപ്പോള്‍ സിനിമയില്‍ നിന്നും മാറി നില്‍ക്കുകയായിരുന്നു ജിഷ്ണു.

LEAVE YOUR COMMENTS

Press ctrl+g to toggle between English and Malayalam.