കൊച്ചി: ജിഷ വധക്കേസിലെ മഹസര്‍ സാക്ഷിയും ജിഷയുടെ അയല്‍വാസിയുമായ സാബുവിനെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. കേസില്‍ പൊലീസ് ആദ്യം കസ്റ്റഡിയിലെടുത്തത് സാബുവിനെയായിരുന്നു.

Subscribe Us:

ജിഷയെ പിറകെ നടന്ന് ഇയാള്‍ ശല്യം ചെയ്തിരുന്നെന്ന് ജിഷയുടെ അമ്മ പൊലീസിന് മൊഴി നല്‍കിയിരുന്നു. ഇതിനെ തുടര്‍ന്നാണ് സാബുവിനെ കസ്റ്റഡിയിലെടുത്തിരുന്നത്. മുന്‍ഭാഗത്തെ പല്ലിന് വിടവുള്ളയാളാണ് കൊലനടത്തിയതെന്ന നിഗമനത്തില്‍ പൊലീസ് എത്തിയതോടെ ഇയാളാണ് പ്രതി എന്ന തരത്തില്‍ വാര്‍ത്തകള്‍ വന്നിരുന്നു. സാബുവിന്റെ പല്ലിന് വിടവുണ്ടായിരുന്നു.


Also Read:‘നിങ്ങള്‍ പറയരുതെന്ന് പറഞ്ഞതു തന്നെ പറയും’ സെന്‍സര്‍ ബോര്‍ഡ് ‘മ്യൂട്ടാക്കിയ’ ഭാഗം മാത്രം കേള്‍പ്പിച്ച് തരമണിയുടെ ടീസര്‍


അമീറുള്‍ ഇസ്ലാമിനെ പിടികൂടുന്നതിന് ദിവസങ്ങള്‍ക്ക മുമ്പാണ് സാബുവിനെ കസ്റ്റഡിയില്‍ നിന്ന് വിട്ടത്. കസ്റ്റഡിയിലിരിക്കെ തന്നെ പൊലീസ് മര്‍ദ്ദിച്ചതായി സാബു വെളിപ്പെടുത്തിയിരുന്നു.

പെരുമ്പാവൂര്‍ വട്ടോളിപ്പടിയില്‍ ഓട്ടോ ഡ്രൈവറായിരുന്നു സാബു. സാബുവിന്റെ മരണകാരണം വ്യക്തമല്ല.പ്രതിയുടെ ചെരുപ്പ് കണ്ടെത്തിയതുമായി ബന്ധപ്പെട്ടാണ് ഇയാളെ മഹസര്‍ സാക്ഷിയാക്കിയത്.