എഡിറ്റര്‍
എഡിറ്റര്‍
‘ജിയോ പ്രൈം’ പുതിയ ഓഫറുമായി മുകേഷ് അംബാനി: പ്രൈം മെമ്പേഴ്‌സിന് 2018 മാര്‍ച്ചുവരെ ന്യൂഇയര്‍ ഓഫര്‍ തുടരാം
എഡിറ്റര്‍
Tuesday 21st February 2017 3:29pm


ന്യൂദല്‍ഹി: റിലയന്‍സ് ജിയോയുടെ ആദ്യ 10മില്യണ്‍ കസ്റ്റമേഴ്‌സിന് ജിയോ പ്രൈം മെമ്പര്‍ഷിപ്പ് എന്ന ഓഫറുമായി റിലയന്‍സ് ഇന്‍ഡസ്ട്രീസ് ചെയര്‍മാന്‍ മുകേഷ് അംബാനി. പ്രൈം പ്ലാന്‍ പ്രകാരം ഈ അംഗങ്ങള്‍ക്ക് 99രൂപ ഒറ്റത്തവണ റീചാര്‍ജ് ചെയ്താല്‍ ഒരു വര്‍ഷം കൂടി 4ജി സേവനങ്ങള്‍ സൗജന്യമായി ഉപയോഗിക്കാം.

അതായത് 99രൂപനല്‍കിയാല്‍ 2018 മാര്‍ച്ച് 31വരെ ജിയോ 4ജി ഡാറ്റ ബെനഫിറ്റ് ഉപയോഗിക്കുന്നത് തുടരാം. ഇതിനു പുറമേ മാസം 303രൂപ എന്ന നിലയില്‍ ഒരുവര്‍ഷത്തേക്ക് ചാര്‍ജു ചെയ്യുകയും ചെയ്യും.

മാര്‍ച്ച് ഒന്നുമുതലാണ് പ്രൈം മെമ്പര്‍ഷിപ്പിനുള്ള രജിസ്‌ട്രേഷന്‍ ആരംഭിക്കുന്നത്. മാര്‍ച്ച് 31ന് ഇത് അവസാനിപ്പിക്കും. മാര്‍ച്ച് 31ന് മുമ്പ് ജിയോ മെമ്പര്‍ഷിപ്പ് എടുക്കുന്ന ഉപഭോക്താക്കള്‍ക്കും പ്രൈം മെമ്പര്‍ഷിപ്പിന് യോഗ്യതയുണ്ട്.


Also Read: മ്യൂസിയത്തില്‍ അനാശാസ്യം ആരോപിച്ച് യുവതി യുവാക്കളെ കസ്റ്റഡിയിലെടുത്തു; സദാചാര ഗുണ്ടായിസത്തിനെതിരെ ബന്ധുക്കള്‍ രംഗത്തെത്തിയതോടെ വെട്ടിലായി പൊലീസ്


നിലവിലെ ഉപയോക്താക്കള്‍ക്ക് മൈ ജിയോ ആപ്പ് മുഖേന പ്രൈം മെമ്പര്‍ഷിപ്പിലേക്ക് മാറാം..

മുകേഷ് അംബാനി പറഞ്ഞ മറ്റുകാര്യങ്ങള്‍:

ലോഞ്ച് ചെയ്ത് 170 ദിവസത്തിനുള്ളില്‍ ജിയോ 100മില്യണ്‍ ഉപഭോക്താക്കള്‍ എന്ന പരിധി മറികടന്നു.

സെക്കന്റില്‍ ശരാശരി ഏഴുപേര്‍ ജിയോ വരിക്കാരാവുന്നു.
പ്രതിമാസം ജിയോ ഉപയോക്താക്കള്‍ 100കോടി ജിബിയിലേറെ ഡാറ്റ ഉപയോഗിക്കുന്നു
വരുംമാസങ്ങളില്‍ ജിയോ ഡാറ്റ കപ്പാസിറ്റി ഇരട്ടിപ്പിക്കും
ഏപ്രില്‍ ഒന്നുമുതല്‍ ജിയോ താരിഫ് പ്ലാനുകള്‍ ഓഫര്‍ ചെയ്യും
എല്ലാ ജിയോ താരിഫ് പ്ലാനുകളിലും ഏതു നെറ്റുവര്‍ക്കിലേക്കുമുള്ള പ്രാദേശിക കോളുകള്‍ സൗജന്യമായിരിക്കും
ജിയോ നെറ്റുവര്‍ക്കില്‍ റോമിങ് സൗജന്യമായിരിക്കും

Advertisement