എഡിറ്റര്‍
എഡിറ്റര്‍
ദിലീപുമായും നാദിര്‍ഷായുമായും ഇടപാടുണ്ടെന്ന് സുനി പറഞ്ഞെന്ന് സഹതടവുകാരന്‍ കോടതിയില്‍: മൊഴി പുറത്ത്
എഡിറ്റര്‍
Tuesday 4th July 2017 10:31am

കൊച്ചി: ദിലീപുമായും നാദിര്‍ഷായുമായും ഇടപാടുണ്ടെന്ന് സുനി പറഞ്ഞെന്ന് സഹതടവുകാരന്‍ ജിന്‍സണിന്റെ മൊഴി. ജിന്‍സണ്‍ കോടതിയില്‍ നല്‍കിയ രഹസ്യമൊഴിയില്‍ ഇക്കാര്യം പറയുന്നുണ്ടെന്ന് മാതൃഭൂമി ന്യൂസ് റിപ്പോര്‍ട്ടു ചെയ്യുന്നു.

നാദിര്‍ഷായ്ക്കും ദിലീപിന്റെ മാനേജര്‍ അപ്പുണ്ണിയ്ക്കും കേസില്‍ പങ്കുള്ളതായി തോന്നിയിട്ടുണ്ടെന്നും ജിന്‍സന്‍ മൊഴി നല്‍കിയതായാണ് റിപ്പോര്‍ട്ട്.

രണ്ടു ദിവസം മുമ്പാണ് ജിന്‍സണ്‍ കോടതിയില്‍ മൊഴി നല്‍കിയത്. പൊലീസിന്റെ നിര്‍ദേശം അനുസരിച്ചായിരുന്നു രഹസ്യമൊഴി നല്‍കിയത്. ജിന്‍സന്റെ ഈ വെളിപ്പെടുത്തലാണ് ദിലീപിലേക്കും നാദിര്‍ഷയിലേക്കും കാവ്യാമാധവന്റെ ലക്ഷ്യയിലേക്കും അന്വേഷണം നീങ്ങാന്‍ കാരണമായതെന്നാണ് റിപ്പോര്‍ട്ട്.

ജയിലില്‍ സുനി മൊബൈല്‍ ഉപയോഗിച്ചതായി ജിന്‍സണ്‍ നേരത്തെ പൊലീസിനു മൊഴി നല്‍കിയിരുന്നു. പുതിയ ഷൂവിന്റെ അടിഭാഗം മുറിച്ചാണ് മൊബൈല്‍ ജയിലില്‍ എത്തിച്ചതെന്നാണ് ജിന്‍സണ്‍ പറഞ്ഞത്.


Must Read: ആക്രമിക്കപ്പെട്ട നടിയ്ക്കുവേണ്ടി അമ്മയില്‍ സംസാരിച്ച രമ്യാ നമ്പീശനോട് ഇന്നസെന്റ് പറഞ്ഞത്


ഈ മൊബൈലില്‍ നിന്നും സുനി നാദിര്‍ഷയെ മൂന്നുതവണ വിളിച്ചു. ദിലീപിന്റെ മാനേജര്‍ അപ്പുണ്ണിയേയും വിളിച്ചതായി ജിന്‍സണ്‍ പൊലീസിനെ അറിയിച്ചിരുന്നു. ‘ലക്ഷ്യയില്‍ സുനി എന്തോ കൊടുത്തുവെന്ന് ഫോണില്‍ പറയുന്നത് കേട്ടുവെന്നും ജിന്‍സണ്‍ മൊഴി നല്‍കിയിട്ടുണ്ട്.

ദിലീപിനും നാദിര്‍ഷക്കും തന്നെ തള്ളിപ്പറയാന്‍ സാധിക്കില്ലെന്ന് സുനി പറഞ്ഞെന്നും രഹസ്യമൊഴിയില്‍ പറയുന്നു. ദിലീപ് നാദിര്‍ഷ എന്നിവരുമായി പല ഇടപാടുകളുമുണ്ടെന്ന് സുനി പറഞ്ഞിട്ടുണ്ട്. ഈ മൊഴിയിലെ വിവരങ്ങളെല്ലാം പൊലീസ് അന്വേഷിച്ച് ഉറപ്പിച്ചെന്നും റിപ്പോര്‍ട്ടുണ്ട്

Advertisement