എഡിറ്റര്‍
എഡിറ്റര്‍
‘ജില്ല’യ്ക്ക് കലാഭവന്‍മണിയുടെ ഫ്‌ളക്‌സ്
എഡിറ്റര്‍
Saturday 11th January 2014 1:23pm

mani-flex

തൃശ്ശൂര്‍: ഫാന്‍സുകാരെ വെല്ലുന്ന വിധത്തില്‍ സൂപ്പര്‍ സ്റ്റാര്‍ മോഹന്‍ലാല്‍ ചിത്രം ജില്ലയ്ക്ക് ഫ്‌ളക്‌സ് ബോര്‍ഡ് സ്ഥാപിച്ച് കലാഭവന്‍ മണിയും സുഹൃത്തുകളും.

ചാലക്കുടി സുരഭി തിയറ്ററില്‍ സിനിമ റിലീസ് ചെയ്യുന്നതിന് മുന്‍പ് മണി എത്തിയപ്പോള്‍ ചിത്രം കാണാന്‍ എത്തിയവര്‍ ആദ്യം അമ്പരന്നു.

പിന്നീട് മണിയും സുഹൃത്തുക്കളും ചേര്‍ന്ന് ഫ്‌ളക്‌സ് ബോര്‍ഡ് സ്ഥാപിക്കുന്നത് ആവേശത്തോടെ നോക്കി നിന്നു.

‘താര രാജാവ് മോഹന്‍ലാലിനും ഇളയ ദളപതി വിജയ്ക്കും ഈ കൊച്ചു കലാകാരന്‍ കലാഭവന്‍ മണിയുടെ വിജയാശംസകള്‍’ എന്നെഴുതിയ ഫ്‌ളക്‌സ് ബോര്‍ഡാണ് തിയറ്റര്‍ പരിസരത്ത് സഥാപിച്ചത്.

ഫ്‌ളക്‌സില്‍ മോഹന്‍ലാലിന്റെയും വിജയിന്റെയും ചിത്രത്തിനൊപ്പം മണിയുടെ ചിത്രവുമുണ്ട്.

മലയാളത്തിന്റെ താരരാജാവ് മോഹന്‍ലാലും ഇളയദളപതി വിജയും ഒന്നിച്ച തമിഴ് ആക്ഷന്‍ ചിത്രം ജില്ല ജനുവരി ഒന്‍പതിനാണ് റിലീസ് ചെയ്തത്.

Advertisement