കൊച്ചി: പാമോലിന്‍ കേസില്‍ തുടരന്വേഷണത്തിന് ഉത്തരവിട്ട വിജിലന്‍സ് കോടതി വിധിക്കെതിരെ ജിജി തോംസണ്‍ ഹൈക്കോടതിയില്‍ പരാതി നല്‍കി. കേസിലെ അഞ്ചാം പ്രതിയാണ് ജിജി.

അന്വേഷണം പൂര്‍ത്തിയാക്കിയതിന് ശേഷവും തുടരന്വേഷണത്തിന് ഉത്തരവിട്ടത് നിയമവിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടിയാണ് പരാതി. കേസ് അന്വേഷണം നീണ്ടുപോകുന്നത് തന്റെ ഔദ്യോഗിക ജീവിതത്തെ ബാധിച്ചു. 1993 മുതല്‍ ഈ കേസുമായി ബന്ധപ്പെട്ട് നടപടി നേരിടുന്നതിനാല്‍ സര്‍വീസില്‍ ലഭിക്കേണ്ട പല സ്ഥാനക്കയറ്റങ്ങളും നഷ്ടമായി. ഈ കേസിലെ നിയമനടപടികള്‍ പുരോഗമിക്കുന്നതിനാല്‍ സ്ഥാനക്കയറ്റങ്ങള്‍ക്ക് അര്‍ഹതയുണ്ടായിട്ടും തനിക്കത് നിഷേധിക്കപ്പെട്ടെന്നും പരാതിയില്‍ ചൂണ്ടിക്കാട്ടുന്നു.

പാമോലിന്‍ ഇറക്കുമതി കാലത്ത് സപ്ലൈകോ എം.ഡിയായിരുന്നു ജിജി തോംസണ്‍.