എഡിറ്റര്‍
എഡിറ്റര്‍
‘പ്രതിരോധിക്കുന്ന മുസ്‌ലിമുകളെ തീവ്രവാദികളും ദളിതരെ നക്‌സലുകളുമാക്കും’; ആക്ടിവിസ്റ്റിനെ നേരിടാനുള്ള ഭരണകൂട വഴികളാണിതെന്ന് ജിഗ്നേഷ് മേവാനി
എഡിറ്റര്‍
Sunday 28th May 2017 5:15pm

ദല്‍ഹി: പ്രതിരോധമുയര്‍ത്തുന്ന മുസ്‌ലിം തീവ്രവാദിയും പ്രതിരോധിക്കുന്ന ദളിതര്‍ നക്‌സലുകളുമാകുമെന്ന് ജിഗ്നേഷ് മേവാനി. ഒരു ആക്ടിവിസ്റ്റിനെ നേരിടാന്‍ ഭരണകൂടം പ്രയോഗിക്കുന്ന വഴികളാണ് ഇതെല്ലാം എന്നു ദളിത് സമരങ്ങളിലൂടെ ശ്രദ്ധേയനായ മേവാനി പറഞ്ഞു.

ഭീം ആര്‍മി നേതാവ് ചന്ദ്രശേഖര്‍ ആസാദിനെതിരെയുള്ള എഫ്.ഐ.ആറിനെ കുറിച്ച്, ഒരു പ്രമുഖ ദേശീയ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കവെയായിരുന്നു ജിഗ്നേഷ് തന്റെ അഭിപ്രായം തുറന്നു പറഞ്ഞത്. തനിക്കെതിരെയും അഞ്ച് എഫ്.ഐ.ആറുകളുണ്ടെന്നു പറഞ്ഞ മേനാവി ഒരു ആക്ടിവിസ്റ്റിനെ ദ്രോഹിക്കാന്‍ ഭരണകൂടം ഇത്തരത്തില്‍ പല വഴികളും പ്രയോഗിക്കുമെന്നും പറഞ്ഞു.

പ്രതിഷേധ സമരങ്ങളില്‍ പൊലീസുമായി സംഘര്‍ഷം ഉണ്ടാകുന്നുവെന്നു കരുതി ഭീം ആര്‍മിയെ ഒരു പ്രശ്നക്കാരുടെ സംഘടനയാണെന്ന് കരുതരുതെന്നും അദ്ദേഹം ആവശ്യപ്പെട്ടു. എല്ലാ സംഘടനകളും പൊലീസുമായി ഏറ്റുമുട്ടുമ്പോള്‍ സംഘര്‍ഷങ്ങളുണ്ടാക്കാറുണ്ട്. അങ്ങനെയാണെങ്കില്‍ ഭൂരിഭാഗം സംഘടനകളും പ്രശ്നക്കാരാണെന്ന് പറയേണ്ടിവരുമെന്നും മേവാനി ചൂണ്ടിക്കാണിച്ചു.

ദളിത് നേതാവായ ചന്ദ്രശേഖരന്‍ എന്താണ് സ്വയം രാവണന്‍ എന്ന പേര്‍ സ്വീകരിച്ചിരിക്കുന്നത് എന്നും അദ്ദേഹം പറഞ്ഞു. ദരിദ്രരും ശൂദ്രരും ദ്രാവിഡരുമൊക്കെയുമാണ് രാവണനെ ദളിതനായിട്ടാണ് കാണുന്നത്. പാര്‍ശ്വവത്കരിക്കപ്പെട്ട ഒരു സമൂഹത്തിനുമുന്നില്‍ സ്വയം രാവണന്റെ പ്രതിനിധിയായി അദ്ദേഹം മാറുന്നതാവാം എന്നും മേവാനി കൂട്ടിച്ചേര്‍ത്തു.

Advertisement