ബീഫ് ഫെസ്റ്റിവലുകള്‍ യഥാര്‍ത്ഥത്തില്‍ ഹിന്ദുശക്തികളുടെ വളര്‍ച്ചയ്ക്ക് കാരണമാകുമെന്നാണ്.തോന്നുന്നത്. മാര്‍ക്‌സിസ്റ്റുകളെ പശുവിലേക്ക് തിരിച്ചുവിടുക എന്ന അജണ്ട നടപ്പിലാക്കപ്പെടുകയാണെന്നും ജിഗ്നേഷ് പറയുന്നു. 


തിരുവനന്തപുരം: മോദി സര്‍ക്കാരിനെതിരെ ആഞ്ഞടിച്ച് ഗുജറാത്തിലെ ഉന പ്രക്ഷോഭ നായകനും ദളിത് ആക്ടിവിസ്റ്റുമായ ജിഗ്നേഷ് മെവാനി. പശുവിന്റെ വാലുവെച്ച് ബി.ജെ.പിക്കാര്‍ കളിക്കുന്നത് നമ്മള്‍ സാമ്പത്തിക പ്രശ്‌നങ്ങളെ കുറിച്ച് സംസാരിക്കാതിരിക്കാനാണെന്ന് ജിഗ്നേഷ് പറയുന്നു.
കൗ വിജിലന്‍സിന്റെ പേരില്‍ ഉണ്ടാക്കപ്പെട്ടിട്ടുള്ള നിയമവിരുദ്ധമായ സംഘടനകള്‍ക്കെതിരെ ഇതുവരെ യാതൊരു നടപടിയും കേന്ദ്രസര്‍ക്കാര്‍ എടുത്തിട്ടില്ല. പകരം മോദി മുതലക്കണ്ണീരൊഴുക്കുകയാണ്. കൊല്ലുന്നെങ്കില്‍ എന്നെ കൊന്നോളൂ എന്റെ ദളിത് സഹോദരങ്ങളെയല്ല എന്ന് മോദി നിലവിളിക്കുന്നു.


Dont Miss ആര്‍.എസ്.എസ് കോട്ടയില്‍ എ.ബി.വി.പി തകര്‍ന്നപ്പോള്‍ വോട്ടെണ്ണിയത് തെറ്റിയെന്ന ബഹളവുമായി ബി.ജെ.പി: റീകൗണ്ടിങ്ങിലും തോല്‍വിയായതോടെ നാണംകെട്ട് മടക്കം


സംഘകേഡറുകള്‍ ഇതില്‍ നിന്ന് എന്താണോ മനസിലാക്കുന്നത് , അത് മോദി പറയാനാഗ്രഹിച്ചതുതന്നെയാണ് അവര്‍ മനസിലാക്കുന്നത്. അതായത് ഈ രാജ്യത്തെ പ്രധാനമന്ത്രിയെയടക്കം കൊല്ലാനുള്ള സ്വാതന്ത്ര്യം സംഘപരിവാറിനുണ്ട്. – ജിഗ്നേഷ് പറയുന്നു.

എല്ലാ ദിവസവും രണ്ട് ദളിതര്‍ രാജ്യത്ത് കൊല്ലപ്പെടുന്നു. നാല് ദളിത് സ്ത്രീകള്‍ ദിവസേന ബലാത്സംഗം ചെയ്യപ്പെടുന്നു. ഓരോ പതിനെട്ട് മിനിട്ടിലും ഒരു ദളിതനെതിരെയോ മുസ് ലീമിനെതിരെയോ രാജ്യത്ത് അതിക്രമം നടക്കുന്നു. ആര്‍ക്കും ഒരു പ്രശ്‌നവുമില്ല.

ഒരു പശുവിന്റെ ജീവനാണ് ഒരു സംഘപരിവാറുകാരനും ബി.ജെ.പിക്കാരനും മനുഷ്യനേക്കാള്‍ വിലനല്‍കുന്നത്. എങ്ങനെയാണ് ഒരു പ്രത്യേക ജന്തു വിശുദ്ധയാകുന്നത്? എനിക്ക് മനസിലാകുന്നില്ല. ശുദ്ധാശുദ്ധികള്‍ കല്പിക്കുന്ന ആശയം തന്നെ ബ്രാഹ്മണിക്കലാണ്. അതൊരു ജന്തുവോ വസ്തുവോ എന്തുമായ്‌ക്കൊള്ളട്ടെ.

ബ്രാഹ്മണര്‍ വേദകാലഘട്ടത്തില് ഇറച്ചി കഴിച്ചവര്‍ തന്നെയായിരുന്നു. യാഗത്തിന് കാളകള്‍ പശുക്കള്‍ ഒട്ടകങ്ങള്‍ എന്നിങ്ങനെ എന്തിനെയെല്ലാം ബലി നല്‍കിയിരുന്നു. പിന്നീട് ബുദ്ധിസം കടന്നുവന്നപ്പോള്‍ ഹിന്ദുയിസം തകരുമെന്ന് പേടിച്ച് വെജിറ്ററേനിയസം അനുകരിച്ചവരാണ് ഇന്ത്യയിലെ സവര്‍ണര്‍. ഞാനെന്തിനാണ് പശുവിനെ അമ്മയായി കാണേണ്ടത്? എനിക്ക് സ്വന്തമായി ഒരമ്മയുണ്ട്്.- ജിഗ്നേഷ് മെവാനി പറയുന്നു. മാതൃഭൂമി ആഴ്ചപ്പതിപ്പിന് വേണ്ടി ദിനു.കെ നടത്തിയ അഭിമുഖത്തിനിടെയായിരുന്നു അദ്ദേഹത്തിന്റെ പരാമര്‍ശം.


Also Read ബുര്‍ഖ ധരിച്ച് കാമുകനൊപ്പം ഒളിച്ചോടി അമുസ്‌ലിം യുവതി: ദല്‍ഹി അന്താരാഷ്ട്ര എയര്‍പോര്‍ട്ടില്‍ അരങ്ങേറിയത് നാടകീയ സംഭവങ്ങള്‍


ബീഫ് ഫെസ്റ്റിവലുകള്‍ യഥാര്‍ത്ഥത്തില്‍ ഹിന്ദുശക്തികളുടെ വളര്‍ച്ചയ്ക്ക് കാരണമാകുമെന്നാണ്. തോന്നുന്നത്. മാര്‍ക്‌സിസ്റ്റുകളെ പശുവിലേക്ക് തിരിച്ചുവിടുക എന്ന അജണ്ട നടപ്പിലാക്കപ്പെടുകയാണെന്നും ജിഗ്നേഷ് പറയുന്നു. പശു രാഷ്ട്രീയത്തിനെതിരായ സാമ്പത്തിക സമരമാണ് രൂപപ്പെടേണ്ടതെന്നും ജി്‌ഗ്നേഷ് പറയുന്നു.

ബി.ജെ.പിക്കും സംഘപരിവാറിനും രാജ്യസ്‌നേഹ സര്‍ട്ടിഫിക്കറ്റ് നല്‍കാന്‍ എന്താണ് യോഗ്യത? ഗോഡ്‌സെയുടെ പിന്തുടര്‍ച്ചക്കാരാണ് സംഘവും ബി.ജെ.പിയും. രാജ്യത്തെ വിഘടിപ്പിക്കുക എന്നത് മാത്രമാണ് ഇക്കൂട്ടരുടെ ലക്ഷ്യം. അവരാണ് യഥാര്‍ത്ഥ രാജ്യദ്രോഹികള്‍-

മോദി ഒരു അംബേദ്ക്കര്‍ ഭക്തനാണെങ്കില്‍ എന്തുകൊണ്ടാണ് സാരംഗ്പൂരില്‍ പോകാത്തത്? രോഹിതിനെ കൊന്നവര്‍ക്കെതിരെ ഇതുവരെ നടപടിയെടുക്കാത്തത്? രോഹിത് വെമുല ആക്ട് നടപ്പിലാക്കാത്തത്? കൗ വിജിലന്‍സ് എന്ന പേരില്‍ രൂപീകരിച്ചിട്ടുള്ള സംഘടനകളെ എന്തുകൊണ്ട് നിരോധിക്കാത്തത്? ദളിത് ഭൂസമരത്തില്‍ എന്തുകൊണ്ടാണ് പങ്കാളികളാകാത്തത്

ഒരു പ്രത്യേക ജാതിയിലോ മതത്തിലോ ജനിച്ചതിനാല്‍ മാത്രം രാജ്യത്തിന്റെ മനുഷ്യവിഭവമായേക്കായിരുന്ന യുവതയെയാണ് ഇവര്‍ കൊന്നുതള്ളിയത്. ഇതൊരു ദേശീയ നാണക്കേടാണ്. ഒരു 15 വയസുകാരനോട് സംഘശക്തികള്‍ ചെയ്തറിഞ്ഞപ്പോള്‍ ഭയപ്പെട്ടുപോയെന്നും ജിഗ്നേഷ് പറയുന്നു.