ജിദ്ദ: മലയാളം ബ്ലോഗേഴ്‌സ് ഗ്രൂപ്പ് ജിദ്ദ ചാപ്റ്റര്‍ സംഘടിപ്പിച്ച ബ്ലോഗേഴ്‌സ് മീറ്റ് ശ്രദ്ധേയമായി. മുപ്പത്തഞ്ചോളം ബ്ലോഗ്എഴുത്തുകാര്‍ ഒരേ വേദിയില്‍് കണ്ടുമുട്ടി തങ്ങളുടെ ബ്ലോഗ് അനുഭവങ്ങള് പങ്കു വെച്ചു.

ശ്രീമതി കല വേണുഗോപാല്‍ മീറ്റ് ഉദ്ഘാടനം ചെയ്തു. ഭാഷയുടെ ആവിര്‍ഭാവതിനു മുമ്പേ കല ഉണ്ടായിരുന്നു എന്നും ഇന്നിന്റെ നാടന്‍പാട്ടുകളാണ് ബ്ലോഗുകളെന്നും അവര്‍പറഞ്ഞു.. നൊടിയിടയില്‍ ലോകത്തിന്റെ മുമ്പിലേക്ക് തുറക്കപ്പെടുന്ന പുതിയ അക്ഷര മാധ്യമം എഴുത്തിനെ കൂടുതല്‍ സുഖമവും എളുപ്പവുമാക്കിയിരിക്കുന്നു. ആരുടേയും കാലുപിടിക്കാതെ തനിക്കു തോന്നിയത് ലോകത്തിനു മുമ്പില്വിളിച്ചു പറയാം എന്ന വിശാലമായ സ്വാതന്ത്ര്യം ഇവിടെ എഴുത്തുകാരന് ലഭിക്കുന്നു. അവര്‍ പറഞ്ഞു.

‘സോഷ്യല്‍ മീഡിയകളെ എങ്ങനെ ഫലപ്രദമായി ഉപയോഗിക്കാം’ എന്ന വിഷയത്തില്‍ ഡോ. ഇസ്മയില്‍ മരുതേരി ക്ലാസ് എടുത്തു. സാധാരണക്കാരന്റെ ആവിഷ്‌കാര മോഹങ്ങള്‍ക്ക് അതിരുകളില്ലാത്ത സാധ്യതകളാണ് ഇലക്ട്രോണിക് മീഡിയകള്‍നല്‍കുന്നതെന്നും സാമൂഹ്യ പ്രസക്തമായ വാര്‍ത്തകളെ തമസ്‌കരിക്കുവാന്‍ മുഖ്യധാരാമാധ്യമങ്ങള്‍ക്ക് ഇനി കഴിയുകയില്ലെന്നും ഡോ. മരുതേരി ചൂണ്ടിക്കാട്ടി. ബ്ലോഗുകള്‍അടക്കമുള്ള സമാന്തര മീഡിയകളുടെ സ്വാധീനവും പ്രസക്തിയും മനസ്സിലാക്കി ബ്ലോഗര്‍മാര്‍ കൂടുതല്‍ ഉത്തരവാദിത്വ ബോധം കാണിക്കേണ്ടതുണ്ടെന്നും അദ്ദേഹം ഉണര്‍ത്തി.

മലയാള സാഹിത്യത്തിലെ കാരണവര്‍ കാക്കനാടന് ആദരാഞ്ജലികള്‍ അര്‍പ്പിച്ചു കൊണ്ടാണ് മീറ്റ്ആരംഭിച്ചത്. പ്രസിഡണ്ട് ഉസ്മാന് ഇരിങ്ങാട്ടിരി അധ്യക്ഷത വഹിച്ചു.

ജിദ്ദ ചാപ്റ്ററിന് പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. സമദ് കാരാടന് തെരഞ്ഞെടുപ്പു നിയന്ത്രിച്ചു. സലിം ഇ.പി. സ്വാഗതവും കൊമ്പന്‍ മൂസ നന്ദിയും പറഞ്ഞു.