വെല്ലിംഗ്ടണ്‍: ഇന്ത്യയുടെ മുന്‍ കോച്ച് ജോണ്‍ റൈറ്റിനെ ന്യൂസിലാന്‍ഡ് ക്രിക്കറ്റ് ടീമിന്റെ പുതിയ കോച്ചായി നിയമിച്ചു.തുടര്‍ച്ചയായ തോല്‍വിയില്‍ നട്ടംതിരിയുന്ന കിവീസ് ടീമിന് പുതിയ കോച്ചിന്റെ നിയമനം ഊര്‍ജ്ജം പകര്‍ന്നേക്കുമെന്നാണ് സൂചന.

ഇന്ത്യക്കെതിരേയും ബംഗ്ലാദേശിനെതിരേയുമുള്ള പരമ്പരകളില്‍ ടീം തോല്‍വി ഏറ്റുവാങ്ങിയിരുന്നു. തുടര്‍ന്ന് കോച്ച് ഗ്രേറ്റ് ബാച്ചിനെ സ്ഥാനത്തുനിന്നും നീക്കിയിരുന്നു. ന്യൂസിലാന്‍ഡിനായി 149 ഏകദിനങ്ങളും 82 ടെസ്റ്റുകളും കളിച്ചിട്ടുണ്ട്.