എഡിറ്റര്‍
എഡിറ്റര്‍
വിദ്യാലയത്തില്‍ ബീഫ് പാകം ചെയ്തതിന് പ്രധാനാധ്യാപകനെ അറസ്റ്റ് ചെയ്തു; മതവികാരം വ്രണപ്പെടുത്തിയതിന് കേസ്
എഡിറ്റര്‍
Saturday 17th June 2017 9:26pm

 

റാഞ്ചി: വിദ്യാലയത്തില്‍ ബീഫ് പാകം ചെയ്തതിന് പ്രധാനാധ്യാപകനെ പൊലീസ് അറസ്റ്റ് ചെയ്തു. സര്‍ക്കാര്‍ സ്‌കൂളിലെ പ്രിന്‍സിപ്പലായ റോസ ഹന്‍സ്ദയെയാണ് അറസ്റ്റ് ചെയ്തത്. ഇദ്ദേഹത്തിനെതിരെ മതവികാരം വ്രണപ്പെടുത്തിയതിന് കേസെടുത്തിട്ടുണ്ട്. ജാര്‍ഖണ്ഡിലെ പാക്കൂര്‍ ജില്ലയിലെ മാല്‍പഹഡി സര്‍ക്കാര്‍ സ്‌കൂളിലാണ് സംഭവം.


Also Read: ‘ചാംപ്യന്‍സ് ട്രോഫിയില്‍ കളിക്കേണ്ടി വന്നാല്‍ തടയില്ല’; ഭീകരത അവസാനിപ്പിക്കാതെ പാകിസ്ഥാനുമായി ക്രിക്കറ്റ് കളിക്കേണ്ടെന്ന് ബി.ജെ.പി ദേശീയ അധ്യക്ഷന്‍ അമിത് ഷാ


വിദ്യാര്‍ത്ഥികള്‍ക്ക് മാസം വിതരണം ചെയ്ത സഹായി ബിര്‍ജു ഹന്‍സ്ദയയെയും അറസ്റ്റ് ചെയ്തിട്ടുണ്ട്. പശുവിറച്ചിയാണോ പോത്തിറച്ചിയാണോ പാകം ചെയ്തത് എന്നറിയാനായി മാംസം ലാബിലേക്ക് അയച്ചിട്ടുണ്ട്. ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റിനു മുന്നില്‍ ഹാജരാക്കിയ രണ്ട് പേരെയും ജയിലില്‍ അടച്ചു.

ബീഫ് പാകം ചെയ്ത് കഴിക്കാന്‍ നല്‍കി എന്ന് കുട്ടികള്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് പ്രിന്‍സിപ്പലിനെ അറസ്റ്റ് ചെയ്തത്. സ്‌കൂളിലെ ഉച്ചഭക്ഷണത്തിനാണ് ബീഫ് പാകം ചെയ്ത് വിതരണം ചെയ്തതെന്നും പരാതിയില്‍ പറയുന്നു.


Don’t Miss: ‘ട്രോളുന്നവര്‍ അറിയണം ജഡിലശ്രീ കുമ്മനംജീ എന്തിന് മെട്രോയില്‍ കയറിയെന്ന്’ ഉദ്ഘാടന യാത്രയില്‍ വലിഞ്ഞു കയറിയ കുമ്മനത്തെ വറുത്തെടുത്ത് സോഷ്യല്‍ മീഡിയ


അഞ്ച് വര്‍ഷം തടവും 5,000 രൂപ പിഴയുമാണ് പശുവിനെ കൊല്ലുന്നവര്‍ക്ക് ജാര്‍ഖണ്ഡിലെ ശിക്ഷ. ജാര്‍ഖണ്ഡില്‍ 2005 മുതല്‍ ഗോവധം നിരോധിച്ചതാണ്. ബീഫ് സ്വന്തം ആവശ്യത്തിനാണ് പ്രിന്‍സിപ്പല്‍ പാകം ചെയ്തതെന്നും കുട്ടികള്‍ക്ക് വേണ്ടിയായിരുന്നില്ലെന്നും പൊലീസ് സൂപ്രണ്ട് പറഞ്ഞു.

ഫേസ്ബുക്കിലൂടെ ബീഫ് ഫെസ്റ്റിന് ആഹ്വാനം ചെയ്ത ജംഷഡ്പൂരില്‍ നിന്നുള്ള കോളേജ് പ്രൊഫസര്‍ക്കെതിരെ എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തത് ഈ മാസം ആദ്യമാണ്.

Advertisement