റാഞ്ചി: മുപ്പത്തിനാലാമത് ദേശീയ ഗെയിംസിന് പ്രൗഡോജ്വല തുടക്കം. ബിര്‍സാമുണ്ടാ സ്‌റ്റേഡിയത്തില്‍ നടന്ന വര്‍ണാഭമായ മാര്‍ച്ചപാസ്റ്റില്‍ വിവിധസംസ്ഥാനങ്ങളില്‍ നിന്നുള്ള താരങ്ങള്‍ അണിനിരന്നു. ഇനിയുള്ള പതിനാലുദിനങ്ങള്‍ ട്രാക്കിലും ഫീല്‍ഡിലും തീപടര്‍ത്തുന്ന പോരാട്ടത്തിന്റേതായിരിക്കും.

തുവെള്ള ഷര്‍ട്ടും മുണ്ടുമണിഞ്ഞ് കേരള പുരുഷതാരങ്ങളും കസവുസാരിയില്‍ വനിതാതാരങ്ങളും മാര്‍ച്ച്പാസ്റ്റില്‍ അണിനിരന്നു. കോമണ്‍വെല്‍ത്ത് ഗെയിംസില്‍ അമ്പെയ്ത്തില്‍ സ്വര്‍ണം നേടിയ ജാര്‍ഖണ്ഡിന്റെ ദീപികകുമാരിയില്‍ നിന്ന് ഒളിമ്പ്യന്‍ സല്‍വനാസ് ഡുങ്ഡൂ ആണ് തിരികൊളുത്തിയത്.

വിവേക് ഒബ്‌റോയ്,ജയ്പാല്‍ മുണ്ടെ, മഹേന്ദ്രസിംഗ് ധോണി, മറ്റ് നിരവധി രാഷ്ട്രീയനേതാക്കള്‍ തുടങ്ങിയവര്‍ ഉദ്ഘാടനച്ചടങ്ങിനെത്തിയിരുന്നു.