Categories

Headlines

ഞങ്ങ­ളെ മ­രി­ക്കാന്‍ അ­നു­വ­ദി­ക്കു: ജാര്‍­ഖ­ണ്ഡി­ലെ കര്‍­ഷകര്‍

ജ­രാ­ദ്: കര്‍­ഷ­ക­രു­ടെ ആ­ത്മഹ­ത്യ പു­ത്ത­രി­യല്ലാ­ത്ത ഇ­ന്ത്യ­യില്‍ തങ്ങളെ ആ­ത്മ­ഹ­ത്യ­ചെ­യ്യാന്‍ അ­നു­വ­ദി­ക്ക­ണ­മെ­ന്നാ­വ­ശ്യ­പ്പെ­ട്ടു­കൊ­ണ്ട് പ്ര­സി­ഡന്റിനും ഗ­വര്‍­ണര്‍ക്കും ക­ത്തെ­ഴു­തി­യി­രി­ക്കു­ക­യാണ് ജാര്‍­ഖ­ണ്ഡി­ലെ ഒ­രു കൂട്ടം കര്‍­ഷ­കര്‍.

ര­ണ്ടു­വര്‍­ഷ­മാ­യി ക­ടു­ത്ത വ­രള്‍­ച്ച­യാ­ണ് ജാര്‍­ഖ­ണ്ഡ് അ­നു­ഭ­വി­ക്കു­ന്നത്. മ­ഴ­യില്ല, കൃ­ഷി­യില്ല, സര്‍­ക്കാ­രില്‍ നി­ന്നും യാ­തൊ­രു സ­ഹാ­യ­വു­മില്ല. മ­റ്റു­ള്ള­വ­രു­ടെ ശ്ര­ദ്ധ പി­ടി­ച്ചു പ­റ്റാ­നല്ല മ­റി­ച്ച് സ്ഥി­തി ദു­സ­ഹ­മാ­യ­പ്പോ­ഴാ­ണ് കര്‍­ഷ­കര്‍ ഇ­ത്ത­ര­മൊ­രും ക­ത്തെ­ഴു­താന്‍ തീ­രു­മാ­നി­ച്ചത്.

വ­രള്‍­ച്ചയും പ­ട്ടി­ണി­യും കൊ­ണ്ടു പൊ­റു­തി­മുട്ടി­യ ത­ങ്ങ­ളുടെ സ്ഥി­തി­യില്‍ യാ­തൊ­രു­മാ­റ്റ­വു­മു­ണ്ടായില്ലെ­ങ്കില്‍ തങ്ങ­ളെ കൂ­ട്ട­ത്തോടെ മ­രി­ക്കാന്‍ അ­നു­വ­ദി­ക്ക­ണ­മെ­ന്നാ­വ­ശ്യ­പ്പെ­ട്ടാ­ണ് കര്‍­ഷ­കര്‍ രാ­ഷ്ട്ര­പ­തിക്കും ഗ­വര്‍­ണര്‍ക്കും ക­ത്തെ­ഴു­തി­യ­തെ­ന്ന് കര്‍­ഷ­കനാ­യ ച­ന്ദേ­ശ്വ­രി സി­ങ് പ­റ­യു­ന്നു.

42ശ­ത­മാ­നം മ­ഴ­യു­ടെ കു­റവാണ്് ജാര്‍­ഖ­ണ്ഡില്‍ ഇത്തവണ രേ­ഖ­പ്പെ­ടു­ത്തി­യി­രി­ക്കു­ന്നത്. തു­ടര്‍ന്ന് എല്ലാ ജില്ല­ക­ളെയും വ­രള്‍­ച്ചാ­ബാധി­ത പ്ര­ദേ­ശ­മാ­യി പ്ര­ഖ്യാ­പി­ച്ചു.

”കാ­ശില്ലാ­ത്ത­തി­നാല്‍ ഭക്ഷ­ണം കി­ട്ടു­ന്നില്ല, കു­ട്ടി­കള്‍ സ്­കൂ­ളില്‍ പോ­കു­ന്നില്ല. ത­ങ്ങള്‍ എ­ങ്ങി­നെ ജീ­വി­ക്കു­മെ­ന്ന­റി­യില്ല മ­റ്റൊ­രു കര്‍­ഷ­കനാ­യ ബിര്‍­സ കര്‍­മാ­ലിയു­ടെ വാ­ക്കു­ക­ളിലും നി­ഴ­ലി­ക്കുന്ന­ത് അ­നി­ശ്ചി­തത്വം മാ­ത്രം. ത­ങ്ങ­ളു­ടെ ക­ത്തി­നെ വേ­ണ്ട­മാ­ത്ര­യില്‍ പ­രി­ഗ­ണി­ക്കു­മെ­ന്നാണ് ഈ പാ­വം കര്‍­ഷ­കര്‍ പ്ര­തീ­ക്ഷി­ക്കു­ന്നത്.

കര്‍­ഷ­ക­രു­ടെ എല്ലാ­പ്ര­ശ്‌­ന­ങ്ങളും പ­രി­ഹ­രി­ക്കാ­മെന്നും അ­തി­നു വേ­ണ്ട ന­ട­പ­ടി­കള്‍ സ്വീ­ക­രി­ക്കു­ന്നു­ണ്ടെന്നും ഗ­വര്‍ണര്‍ എം ഒ എ­ച്ച് ഫാ­രൂ­ഖ് കര്‍­ഷ­ക­രോ­ട് പ­റഞ്ഞു.

LEAVE YOUR COMMENTS

Press ctrl+g to toggle between English and Malayalam.

താജ്മഹല്‍ ആയുധമാക്കി രാജ്യത്തെ വര്‍ഗീയമായി വിഭജിക്കാനാണ് സംഘപരിവാര്‍ നീക്കം;നൂറ്റാണ്ടുകളായി വിസ്മയിപ്പിച്ചുകൊണ്ടിരിക്കുന്ന താജ്മഹല്‍ തന്നെ അജണ്ടക്ക് ഇരയാകുന്നത് ദുരന്തമാണെന്നും തോമസ് ഐസക്ക്

തിരുവനന്തപുരം: അടുത്ത പാര്‍ലമെന്റ് തിരഞ്ഞെടുപ്പിന് മുമ്പ് താജ്മഹല്‍ മുന്‍ നിര്‍ത്തി രാജ്യത്തെ വര്‍ഗ്ഗീയമായി വിഭജിക്കാനാണെന്ന് സംഘപരിവാര്‍ സംഘടനകളുടെ നീക്കമെന്ന് സംശയിക്കേണ്ടിയിരിക്കുന്നെന്ന് ധനമന്ത്രി ഡോ: തോമസ് ഐസക്ക്.ബാബറി മസ്ജിദ് തകര്‍ത്തത് ഒരു ദീര്‍ഘകാല പദ്ധതിയുടെ തുടക്കമായിരുന്നു എന്നും. ദേശവിദേശങ്ങളിലെ നാനാജാതിമതസ്ഥരായ സഞ്ചാരപ്രേമികളും സൌന്ദര്യാരാധ