എഡിറ്റര്‍
എഡിറ്റര്‍
അരുണാചല്‍ മുഖ്യമന്ത്രിയ്ക്ക് ഹെലികോപ്ടര്‍ അപകടത്തില്‍ പരിക്ക്
എഡിറ്റര്‍
Wednesday 9th May 2012 4:53pm

റാഞ്ചി: ജാര്‍ഖണ്ഡ് മുഖ്യമന്ത്രി അര്‍ജ്ജുന്‍ മുണ്ടയ്ക്ക് ഹെലിക്കോപ്റ്റര്‍ അപകടത്തില്‍ പരിക്ക്. റാഞ്ചിയില്‍ ലാന്‍ഡ് ചെയ്യാന്‍ ശ്രമിക്കുന്നതിനിടെ അദ്ദേഹം സഞ്ചരിച്ച ഹെലികോപ്ടര്‍ തകര്‍ന്നു വീഴുകയായിരുന്നു.  പരിക്കേറ്റ മുണ്ടയെ അപ്പോളോ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചു.

അഗസ്ത എ. ഡബ്ലൂ 109 എന്ന ഹെലികോപ്ടറാണ് ഇടിച്ചിറങ്ങിയത്. ബിസ്ര മുണ്ട എയര്‍പോര്‍ട്ടില്‍ 12.30 ഓടുകൂടിയായിരുന്നു അപകടം. അപകടത്തില്‍ ഹെലിക്കോപ്റ്റര്‍ ഭാഗികമായി തകര്‍ന്നു.

അര്‍ജ്ജുന്‍ മുണ്ടയ്‌ക്കൊപ്പം ഭാര്യ മീരയും ഒരു എം.എല്‍.എയും നാല് സുരക്ഷാ ഉദ്യോഗസ്ഥനും ഹെലിക്കോപ്റ്ററില്‍ ഉണ്ടായിരുന്നു. ആരുടെയും നില ഗുരുതരമല്ലെന്ന് ജാര്‍ഖണ്ഡ് ഡി.ജി.പി പറഞ്ഞു.

സഹ പൈലറ്റിന് അപകടത്തില്‍ ഗുരുതരമായി പരിക്ക് പറ്റിയിരുന്നു. എന്നാല്‍ അദ്ദേഹം അപകടഘട്ടം തരണം ചെയ്തതായി ഡോക്ടര്‍മാര്‍ അറിയിച്ചു. അപകടത്തെക്കുറിച്ച് ഡി.ജി.സി.എ അന്വേഷണം തുടങ്ങി.

ശരൈകേലയില്‍ നിന്നും വരുന്നവഴിയായിരുന്നു മുണ്ട്. ഹെലികോപ്ടറിന് സാങ്കേതിക തകരാര്‍ ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്ന് അടിയന്തിര ലാന്റിംഗ് നടത്തുന്നതിനിടെയാണ് അപകടം സംഭവിച്ചത്.

കഴിഞ്ഞവര്‍ഷം അരുണാചല്‍ പ്രദേശ് മുഖ്യമന്ത്രി ദോര്‍ജി ഖണ്ഡുവും 2009 ല്‍ ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി വൈ.എസ് രാജശേഖര റെഡ്ഡിയും ഹെലിക്കോപ്റ്റര്‍ അപകടങ്ങളില്‍ മരിച്ചിരുന്നു.

Advertisement